എഡിറ്റര്‍
എഡിറ്റര്‍
ദേവയാനിയെ നഗ്നയാക്കി പരിശോധിക്കുന്ന വീഡിയോ വ്യാജമെന്ന് അമേരിക്ക
എഡിറ്റര്‍
Saturday 4th January 2014 10:30am

devyani-khobragade

വാഷിങ്ടണ്‍: അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞ ##ദേവയാനി ഖോബ്രഗഡെയെ നഗ്നയാക്കി പരിശോധിച്ചതിന്റെ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുമ്പോള്‍ വിശദീകരണവുമായി അമേരിക്ക രംഗത്തെത്തി.

ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ വ്യാജമാണെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. യുവതിയെ ബലമായി പരിശോധിക്കുന്നതും നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ഇത്തരം വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് പ്രകോപനമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് മേരി ഹര്‍ഫ് പ്രതികരിച്ചു. വംശീയ വിധ്വേഷം പരത്തുന്ന ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അപലപനീയവും നിരുത്തരവാദപരവുമാണ്.

ദേവയാനിയുടെ അറസ്റ്റ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും ഹാര്‍ഫ് സമ്മതിച്ചു. വിഷയത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതിന്റെ അര്‍ത്ഥം പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം സത്യമാണെന്നല്ലെന്നും ഹര്‍ഫ് പറഞ്ഞു.

ആധികാരികത പരിശോധിക്കാതെ ചില വാര്‍ത്താ വെബ്‌സൈറ്റുകളാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഈ ദൃശ്യങ്ങള്‍ തീര്‍ത്തും വ്യാജമാണെന്നും ഹര്‍ഫ് വ്യക്തമാക്കി.

Advertisement