എഡിറ്റര്‍
എഡിറ്റര്‍
ദേവയാനി ഖോബ്രഗഡെക്കെതിരെ അമേരിക്ക ക്രമിനല്‍ കുറ്റം ചുമത്തി
എഡിറ്റര്‍
Friday 10th January 2014 7:29am

devayani

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയയാനി ഖോബ്രഗഡെക്കെതിരെ അമേരിക്ക ക്രിമിനല്‍ കുറ്റം ചുമത്തി. വീട്ടുവേലക്കാരിയുടെ  വീസയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതുള്‍പ്പെടെ രണ്ട് കേസുകളാണ് ന്യൂയോര്‍ക്ക് കോടതി ദേവയാനിക്കെതിരെ ചുമത്തിയിരിക്കുന്നത്.

ദേവയാനി രാജ്യം വിടണമെന്നും നയതന്ത്ര പരിരക്ഷ നല്‍കാനാകില്ലെന്നും അമേരിക്ക അറിയിച്ചിട്ടുണ്ട്. അതേസമയം തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്ന് ദേവയാനി വ്യക്തമാക്കി.

പ്രാഥമിക വാദം കേള്‍ക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 13ല്‍ നിന്ന് നീട്ടാനുള്ള ദേവയാനിയുടെ അഭിഭാഷകന്റെ ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് കുറ്റം ചുമത്തി കോടതി ഉത്തരവിട്ടത്.

ദേവയാനിക്കെതിരെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്നതാണെന്നും നയതന്ത്ര പരിരക്ഷ ഇല്ലാതെ അമേരിക്കയില്‍ തിരിച്ചെത്തിയാല്‍ വിചാരണ നേരിടേണ്ടി വരുമെന്നും യു.എസ് അറ്റോര്‍ണി പ്രീത് ഭരാര ഡിസ്ട്രിക്ട് ജഡ്ജ് ഷിറാ ലിന്‍ഡ്‌ലിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ നിയമപരിരക്ഷ ലഭിച്ചിരിക്കുന്നതിനാല്‍    കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നും ഭരാര വ്യക്തമാക്കി. പരിരക്ഷ ഒഴിവാക്കിയോ പരിരക്ഷ ഇല്ലാതെയോ അമേരിക്കയില്‍ തിരിച്ചെത്തിയതിന് ശേഷം മാത്രമേ കോടതിയില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്നും കത്തില്‍ പറയുന്നുണ്ട്.

വീട്ടുജോലിക്കാരി സംഗീത റിച്ചാര്‍ഡിന്റെ വീസയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയതിനെത്തുടര്‍ന്നാണ് ന്യൂയോര്‍ക്കില്‍ വച്ച് ഡിംസബര്‍ 12നാണ് ദേവയാനി ഖൊബ്രഗഡെയെ അറസ്റ്റ് ചെയ്തത്. 250,000 ഡോളര്‍ പിഴയടച്ചാണ് ദേവയാനി പിന്നീട് പുറത്തിറങ്ങിയത്.

ദേവയാനിയെ ക്രിമിനല്‍ തടവുകാര്‍ക്കൊപ്പം പാര്‍പ്പിച്ചതും വിവസ്ത്രയായി പരിശോധിച്ചതുമെല്ലാം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ വരുത്തിയിരുന്നു.

തുടര്‍ന്ന് ഇന്ത്യ ദേവയാനിക്ക് നയതന്ത്ര പരിരക്ഷ ഉറപ്പാക്കുകയായിരുന്നു.

Advertisement