എഡിറ്റര്‍
എഡിറ്റര്‍
മരിച്ച ഗുരുവിന്റെ മടങ്ങിവരവ് കാത്ത് വിശ്വാസികള്‍
എഡിറ്റര്‍
Friday 14th March 2014 10:51am

guru-ashutosh-maharaj

അമൃത്‌സര്‍: പഞ്ചാബിലെ നൂര്‍മഹല്‍ എന്ന പട്ടണത്തിലെ ആശ്രമത്തില്‍ ഒരു കൂട്ടം വിശ്വാസികള്‍ മരണപ്പെട്ട ഗുരു ജീവന്‍ ലഭിച്ച് തിരികെ വരുന്നതും  കാത്തിരിക്കുകയാണ്. ദിവ്യജ്യോതി ജാഗ്രതി സംസ്ഥാന്‍ എന്ന വിഭാഗത്തിന്റെ ഗുരുവായ അഷുതോഷ് മഹാരാജിനു വേണ്ടിയാണ് വിശ്വാസികള്‍ കാത്തിരിക്കുന്നത്.

പ്രത്യേകം തയ്യാറാക്കിയ ഫ്രീസറില്‍ അഷുതോഷിന്റെ മൃതദേഹം സൂക്ഷിച്ച് വച്ചിരിക്കുകയാണിപ്പോള്‍. ഗുരു മരിച്ചിട്ടില്ലെന്നും താല്‍ക്കാലികമായി വിട പറഞ്ഞതാണെന്നുമാണ് ആശ്രമ വക്താവ് വിശാലാനന്ദ അവകാശപ്പെടുന്നത്. താന്‍ തിരിച്ചെത്തുന്നത് വരെ ഭൗതികദേഹം സൂക്ഷിക്കണമെന്ന് രൂരു നേരത്തെ പറഞ്ഞിരുന്നെന്നുമാണ് വിശാലാന്ദ പറഞ്ഞത്.

അദ്ദേഹം വിശ്വാസികളോട് സംസാരിക്കുന്നുണ്ടെന്നുമാണ് വിശാലാനന്ദ അവകാശപ്പെടുന്നത്. അതേസമയം മൃതദേഹം സംസ്‌കരിക്കണമെന്ന് ആവഷ്യപ്പെട്ട് ചിലര്‍ കോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ ഉത്തരവ് ലഭിച്ചിരുന്നില്ല.

കഴിഞ്ഞ ജനുവരി 29നാണ്  അഷുതോഷ് മഹാരാജ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

Advertisement