എഡിറ്റര്‍
എഡിറ്റര്‍
ദേവികുളം സബ് കളക്ടര്‍ സഞ്ചരിച്ച കാര്‍ 30 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു
എഡിറ്റര്‍
Monday 28th August 2017 11:21pm

മൂന്നാര്‍: ദേവികുളം സബ് കളക്ടര്‍ വി. ആര്‍. പ്രേംകുമാര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ടു മറിഞ്ഞു. 30 അടി താഴ്ചയിലേക്കാണ് കാറ് മറിഞ്ഞത്. അപകടത്തില്‍ സബ് കളക്ടറും ഗണ്‍മാനും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

മൂന്നാര്‍ – മറയൂര്‍ റോഡില്‍ വാഗവര ഫാക്ടറിക്ക് സമീപം പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം. സബ് കളക്ടറും ഗണ്‍മാനും മാത്രമാണ് കാറിലുണ്ടായിരുന്നത്. ചിന്നാറില്‍നിന്ന് മൂന്നാറിലേക്ക് വരികയായിരുന്നു ഇവര്‍. നിസാര പരിക്കേറ്റ ഇവരുവരെയും ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു.

Advertisement