ഇടുക്കി:മൂന്നാര്‍ ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ സി.പി.ഐ.എം പ്രവര്‍ത്തകര്‍. സി.പി.ഐ.എം വാര്‍ഡ് മെമ്പര്‍ സുരേഷിന്റെ നേതൃത്വത്തിലാണ് റവന്യു സംഘത്തെ തടഞ്ഞത്.

ഇതോടെ സ്ഥലത്തേക്ക് ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ എത്തി. കയ്യേറ്റം ഒഴിപ്പിച്ചേ മടങ്ങുകയുള്ളുവെന്ന് സബ് കളക്ടര്‍ നിലപാടെടുത്തു. തുടര്‍ന്ന് സംഭവം സംഘര്‍ഷത്തിനും വഴിവെച്ചു.

പ്രതിഷേധത്തില്‍ ഭൂസംരക്ഷണ സേനാ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റൂ. പൊലീസ് സ്ഥലത്തെത്തിയിട്ടും നോക്കിനില്‍ക്കുകയല്ലാതെ നടപടിയെടുത്തില്ലെന്ന ആരോപണവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.


Dont Miss വെളളാപ്പള്ളി എഞ്ചിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; കോളേജ് ചെയര്‍മാനും പ്രിന്‍സിപ്പലിനും ഇടക്കാല ജാമ്യം 


നേരത്തെ ദേവികുളം സബ് കളക്ടര്‍ക്കെതിരായി സി.പി.ഐ.എം സമരം നടത്തിയിരുന്നു. ദേവികുളം ആര്‍.ഡി.ഒ ഓഫീസിന് മുന്നില്‍ മാര്‍ച്ച് 7 മുതലാണ് സി.പി.ഐ.എം അനുകൂല സംഘടന കര്‍ഷക സംഘം സമരം നടത്തിവന്നത്.

പിന്നീട് പ്രശ്നം പരിഹരിക്കാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പിലാണ് ദേവികുളം സബ് കളക്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം പ്രാദേശിക നേതൃത്വം നടത്തിവന്ന സമരം പിന്‍വലിച്ചത്. ഇതിന് പിന്നാലെയായിരുന്നു കയ്യേറ്റമൊഴിപ്പിക്കാനുള്ള സബ് കള്ക്ടറുടെ നടപടി.