Categories

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്: മനോജ് കുമാറും ദേവേന്ദ്ര സിംഗും പുറത്തായി

ബാകു: ലണ്ടന്‍ ഒളിംപിക്‌സിലേക്ക് യോഗ്യത നേടിയ ഇന്ത്യന്‍ ബോക്‌സിംഗ് താരങ്ങളായ മനോജ് കുമാറും ദേവേന്ദ്ര സിംഗും ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്തായി.

49 കിലോഗ്രാം വിഭാഗത്തില്‍ ഏഷ്യന്‍ ചാമ്പ്യനും രണ്ടാം സീഡുമായ ദക്ഷിണ കൊറിയയുടെ ഷിന്‍ ജോങ് ഹൂനിനോടാണ് ദേവേന്ദ്ര സിംഗ് തോറ്റത്. കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവാണ് ഷിന്‍ ജോങ് ഹൂന്‍.

ഇംഗ്ലണ്ടിന്റെ തോമസ് സ്‌റ്റോള്‍ക്കറോടാണ് മനോജ് കുമാര്‍ തോറ്റത്. മനോജ് കുമാറിന്റെ പ്രഥമ ലോക ചാമ്പ്യന്‍ഷിപ്പായിരുന്നു ഇത്. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ മനോജ് കുമാര്‍ മറ്റൊരു മെഡല്‍ ജേതാവായ സ്‌റ്റോള്‍ക്കര്‍ക്കെതിരെ ഒന്നാം റൗണ്ടില്‍ ഒരു പോയിന്റിന്റെ ലീഡ് മാത്രമാണ് വഴങ്ങിയത്.

അസര്‍ബൈജാനില്‍ നടക്കുന്ന ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറിലെത്തിതോടെയായിരുന്നു ഇരുവരും ഒളിംപിക് യോഗ്യത നേടിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.