Administrator
Administrator
മുന്‍ പ്രധാനമന്ത്രി വാദം കേള്‍ക്കാന്‍ സൂപ്രീം കോടതിയില്‍
Administrator
Monday 11th January 2010 8:54pm

devagoudaന്യൂദല്‍ഹി: ബാംഗ്ലര്‍-മൈസൂര്‍ ഹൈവേ നിര്‍മാണത്തിനായി നൈസ് കമ്പനിക്ക് വേണ്ടി 20600 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനുളള കര്‍ണാടക സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സുപ്രീം കോടതിയില്‍ നടക്കുന്ന കേസില്‍ വാദം കേള്‍ക്കുന്നത് കാണാന്‍ മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ എത്തി. ഇതാദ്യമാണ് ഒരു മുന്‍ പ്രധാനമന്ത്രി വാദം നടക്കുന്നത് നേരിട്ട് കേള്‍ക്കാന്‍ കോടതിയിലെത്തുന്നത്.

രാവിലെ കോടതിയിലെത്തിയ ഗൗഡ മൂന്നാം നമ്പര്‍ കോടതിയില്‍ നടക്കുന്ന വാദം കേള്‍ക്കാന്‍ ഏറെ നേരം കാത്തിരിന്നു. പിന്നീട് മാധ്യമ പ്രവര്‍ത്തകരെ കണ്ട ഗൗഡ താന്‍ മുഖ്യമന്ത്രി ബി എസ് യഡിയൂരപ്പയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

Advertisement