എഡിറ്റര്‍
എഡിറ്റര്‍
മൂന്നാറില്‍ ക്ഷേത്രത്തിനായി ദേവസ്വം ബോര്‍ഡ് കയ്യേറിയത് 21 ഹെക്ടര്‍ ഭൂമി
എഡിറ്റര്‍
Saturday 22nd April 2017 1:36pm

മൂന്നാര്‍: ദേവികുളത്ത് ദേവസ്വം ബോര്‍ഡ് കയ്യേറിയത് 21 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി. കയ്യേറിയ ഭൂമിയ്ക്ക് ചുറ്റും കമ്പിവേലിയും ദേവസ്വം ബോര്‍ഡിന്റ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.

ദേവികുളം കെ.ഡി.എച്ച് വില്ലേജില്‍ 20/1 ല്‍ സ്ഥിതി ചെയ്യുന്ന ദേവികുളം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം ഉള്‍പ്പെടുന്ന ഭൂമിയാണ് ബോര്‍ഡ് കയ്യേറിയതെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടമസ്ഥാവകാശ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും മറ്റൊരു സര്‍ക്കാര്‍ വകുപ്പായ ദേവസ്വം ബോര്‍ഡ് ഇന്നുവരെ ഇതിന് തയ്യാറായിട്ടില്ല.


Also Read: സ്പിരിറ്റ് ഇന്‍ ജീസസ് മേധാവിയുടെ കയ്യേറ്റത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കെ.എം മാണിയുടെ കത്ത് പുറത്ത്


കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2014 ഫെബ്രുവരി 13-ന് ഈ സ്ഥലം അളന്ന് തിട്ടപ്പെടുത്തുകയും സര്‍ക്കാര്‍ ഭൂമിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന്റെ രേഖകള്‍ തങ്ങള്‍ക്ക് ലഭിച്ചുവെന്ന് ചാനല്‍ അവകാശപ്പെടുന്നു.

സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്ന് കാണിച്ച് 2009-ല്‍ റവന്യൂ വകുപ്പിലെ ഭൂസംരക്ഷണ വിഭാഗം ഡെപ്യൂട്ടി തഹസില്‍ദാര്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡ് ഈ രേഖകള്‍ ഹാജരാക്കാന്‍ തയ്യാറായില്ല.


Don’t Miss: തിയേറ്ററില്‍ ദേശീയഗാനത്തിന് എഴുന്നേറ്റില്ല; മൂവാറ്റുപുഴയില്‍ രണ്ട് പേര്‍ അറസ്റ്റില്‍


ഈ സ്ഥലം തങ്ങള്‍ക്ക് വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് 2008-ല്‍ കോടതിയെ സമീപിച്ചിരുന്നു. പക്ഷേ കോടതിയിലും രേഖകള്‍ ഹാജരാക്കാന്‍ ബോര്‍ഡിന് കഴിഞ്ഞില്ല.

സ്ഥലം റവന്യൂ വകുപ്പിന്റേത് തന്നെയാണെന്നും വിട്ടുകൊടുക്കേണ്ടതില്ലെന്നും കാണിച്ച് 2014 ഫെബ്രുവരി 19-ന് അന്നത്തെ ഇടുക്കി ജില്ല കളക്ടര്‍ ദേവികുളം സബ്കളക്ടറുടെ ഓഫീസില്‍ കത്ത് നല്‍കിയിരുന്നു.


Also Read: ഫ്‌ളോറിഡയില്‍ കണ്ണൂര്‍ സ്വദേശിക്ക് വെട്ടേറ്റു; ആക്രമിക്കപ്പെട്ടത് മുസ്ലീമാണെന്ന് തെറ്റിദ്ധരിച്ച്


ക്ഷേത്രം സ്ഥിതി ചെയ്യുന്ന 12.9 ഹെക്ടര്‍ സ്ഥലവും ദേവികുളം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന 9.96 ഹെക്ടര്‍ സ്ഥലവും ഇതിന് ചുറ്റുമുള്ള ഏക്കറുകരണക്കിന് മലയും ദേവസ്വം ബോര്‍ഡ് കയ്യേറിയിരിക്കുകയാണ്.

മുള്ളുവേലി കെട്ടി തിരിച്ച് ദേവസ്വം വകുപ്പിന്റെ ബോര്‍ഡുകള്‍ സ്ഥാപിച്ച സ്ഥലത്ത് ബോര്‍ഡിന്റെ ഗസ്റ്റ് ഹൗസും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു രേഖകളുമില്ലാതെ ആര്‍.ഡി.ഒ ഓഫീസിന്റെ മൂക്കിന് താഴെ ഇത്രയും ഭൂമി കയ്യേറിയിരിക്കുന്നത് സര്‍ക്കാറിന്റെ തന്നെ മറ്റൊരു വകുപ്പാണെന്നതാണ് വൈരുദ്ധ്യം.

Advertisement