എഡിറ്റര്‍
എഡിറ്റര്‍
ദേവസ്വം ബോര്‍ഡില്‍ നിന്ന് എല്‍.ഡി.എഫിനെ അകറ്റാന്‍ പുതിയ ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍
എഡിറ്റര്‍
Thursday 20th September 2012 5:14pm

തിരുവനന്തപുരം:ദേവസ്വം ബോര്‍ഡില്‍ നിന്ന് എല്‍.ഡി.എഫിനെ നീക്കാന്‍ സര്‍ക്കാര്‍ ശ്രമം. വിശ്വാസിയെന്ന് തെളിയിക്കാന്‍ ദേവസ്വം ബോര്‍ഡിന് മുന്നില്‍ എം.എല്‍.എമാര്‍ സത്യവാങ്മൂലം നല്‍കണമെന്ന ഓര്‍ഡിനന്‍സാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

Ads By Google

ദേവസ്വം ബോര്‍ഡിന്റെ നിയമാവലിയില്‍ മാറ്റം വരുത്തി എല്‍.ഡി.എഫ് പ്രാധിനിത്യം കുറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ വോട്ടവകാശം ഹിന്ദു എം.എല്‍.എ മാര്‍ക്ക് എന്ന നിയമം മാറ്റി വിശ്വാസികളായ എം.എല്‍.എമാര്‍ക്ക് മാത്രം വോട്ടവകാശം എന്ന നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരിക്കുന്നത്.

നിലവിലെ നിയമപ്രകാരമായാല്‍ സി.പി.ഐ.എം അംഗം വിജയിക്കുമെന്നതിനാലാണ് പുതിയ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരിക്കുന്നത്. ഓര്‍ഡിനന്‍സ് പാസായാല്‍ എം.എല്‍.എമാര്‍ വിശ്വാസികളാണെന്ന് തെളിയിക്കാന്‍ സത്യവാങ്മൂലം നല്‍കേണ്ടി വരും. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഓര്‍ഡിനന്‍സ് പരിഗണിച്ചേക്കും. ഇന്ത്യാവിഷനാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

Advertisement