തിരുവനന്തപുരം: ദേവസ്വം ഭേദഗതി ബില്ലിന് ഇന്നത്തെ ഇടതുമുന്നണി യോഗത്തില്‍ അന്തിമ അംഗീകാരം നല്‍കി.
എന്നാല്‍ അംഗങ്ങളുടെ എണ്ണം മൂന്നില്‍ നിന്ന് ഏഴായി കൂട്ടേണ്ടതില്ലെന്നും അഞ്ചായി പരിമിതപ്പെടുത്തണമെന്നും സി പി ഐ നേതാക്കള്‍ പറഞ്ഞു. കൂട്ടുന്നതിനെതിരെ സി പി ഐ ഇടതുമുന്നണി യോഗത്തില്‍ അതൃപ്തി രേഖപ്പെടുത്തി. കൂടാതെ ബില്‍ നടപ്പാക്കുമ്പോള്‍ എന്‍ എസ ്എസിനെ പിണക്കുന്ന ഒരു നിലപാട് സ്വീകരിക്കരുതെന്നും സി പി ഐ പറഞ്ഞു.

ബില്ല് തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. ഇതിനു മുന്നോടിയായാണ് ഇതു സംബന്ധിച്ച് ഇടതു മുന്നണിയോഗത്തില്‍ ചര്‍ച്ച ചെയ്തത്. വിലക്കയറ്റത്തിനെതിരെ എല്‍ ഡി എഫ് യോജിച്ച് പ്രക്ഷോഭം നടത്താനും ഏപ്രില്‍ എട്ടിന് ജയില്‍ നിറയ്ക്കല്‍ സമരം നടത്താനും യോഗം തീരുമാനമായി.

Subscribe Us: