Categories

ദേവലോകം കൊലക്കേസ് : പ്രതിക്ക് ഇരട്ടജീവപര്യന്തവും പിഴയും

devalokam-muder-case

കാസര്‍ഗോഡ്: ദേവലോകം ഇരട്ടക്കൊലക്കേസില്‍  കര്‍ണാടക സാഗര്‍ ജന്നത്ത് ഗ്ലല്ലി ഇക്കേരി റോഡില്‍ ഇമാം ഹുസൈന്‍ (52) ന് ഇരട്ട ജീവപര്യന്തവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു.

ഇമാം കുറ്റക്കാരനെന്ന് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കൃത്യം നടന്ന് 20 വര്‍ഷത്തിനുശേഷമാണ് പ്രതിയുടെ അറസ്റ്റും വിചാരണയുമുണ്ടായത്.

ബദിയടുക്ക കടപുവില്‍ ശ്രീകൃഷ്ണഭട്ട്, ഭാര്യ ശ്രീമതി എന്നിവരെ 1993ല്‍ ഒക്‌ടോബര്‍ ഒന്‍പതിനാണ് ഇമാം ഹുസൈന്‍ വധിച്ചത്. വീട്ടില്‍ സ്വര്‍ണനിധിയുണ്ടെന്ന് ധരിപ്പിച്ച് ഭട്ട് കുടുംബവുമായി സൗഹൃദം സ്ഥാപിച്ചശേഷമാണ് ഇമാം ഹുസൈന്‍ കൊലപാതകം നടത്തിയത്.

ലോക്കല്‍ പൊലീസ് ആണ് കേസ് അദ്യം അന്വേഷിച്ചത്. പിന്നീട് കേസ് െ്രെകംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഹുസൈനുവേണ്ടി പൊലീസ് നിരവധി തവണ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഹുസൈനെ 2012 ഏപ്രില്‍ 20നാണ് കര്‍ണാടക തുംകൂര്‍ നീലിമംഗലത്ത് െ്രെകംബ്രാഞ്ച് ഡി.വൈ.എസ്.പി. കെ.വി സന്തോഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

Tagged with: