Administrator
Administrator
യെദിയൂരപ്പയെ തെമ്മാടിയെന്ന് വിളിച്ചു; ഗൗഡ മാപ്പ് പറഞ്ഞു
Administrator
Sunday 10th January 2010 11:47pm

devagoudaബാംഗ്ലൂര്‍: മുന്‍പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ കര്‍ണാടക മുഖ്യമന്ത്രി ബി എസ് ഡെദിയൂരപ്പയെ തെമ്മാടിയെന്ന വിളിച്ചു. എന്നാല്‍ പിന്നീട് മാപ്പ് പറഞ്ഞു. ബാംഗ്ലൂര്‍- മൈസൂര്‍ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനുള്ള യെദിയൂരപ്പ സര്‍ക്കാറിന്റെ നീക്കത്തിനെതിരെയായിരുന്നു ഗൗഡയുടെ പ്രതിഷേധം.

‘ ആരാണ് യെദിയൂരപ്പ?. തെമ്മാടി, താന്‍ ആരാണെന്നാണ് യെദിയൂരപ്പ കരുതുന്നത്?. അയാള്‍ക്ക് ലജ്ജയില്ലേ?. എന്നിങ്ങനെയായിരുന്നു ഗൗഡയുടെ പരാമര്‍ശം. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട ഗൗഡ താന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചു. താന്‍ യെദിയൂരപ്പയെക്കുറിച്ചല്ല സംസാരിച്ചതെന്നും തന്റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നതായും ഗൗഡ പറഞ്ഞു.

ജനതാദള്‍ സെക്യുലര്‍ പാര്‍ട്ടി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമാണ് ഗൗഡ. ഗൗഡക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ബി ജെ പി നേതാക്കള്‍ അറിയിച്ചു.

Advertisement