Categories

യു.എസ് ഇടപെടല്‍: ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകന് മോചനം

theng-liaoബെയ്ജിംഗ്: രണ്ടു മാസം മുമ്പ് ചൈനീസ് അധികൃതര്‍ കസ്റ്റഡിയിലെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തനും അഭിഭാഷകനുമായ തെംഗ് ബിയോയെ മോചിപ്പിച്ചു. 70 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് മോചനം.

മനുഷ്യാവകാശ ലംഘനം സംബന്ധിച്ച വിഷയത്തില്‍ യുഎസ് വിദേശകാര്യ അസി. സെക്രട്ടറി മൈക്കിള്‍ പോണ്‍സെര്‍ ചൈനീസ് അധികാരികളുമായി നടത്തിയ രണ്ടു ദിവസത്തെ ചര്‍ച്ചയ്ക്കു പിന്നാലെയാണ് ബിയോയെ ചൈന അടിയന്തരമായി മോചിപ്പിച്ചത്. ബിയോയെ മോചിപ്പിച്ചതായി യു.എസ് എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ പ്രശസ്ത ചൈനീസ് മനുഷ്യാവകാശ അഭിഭാഷകന്‍ ലീ ഫാംഗ്പിന്നിനെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്.

ചൈനയിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി മരവിപ്പിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ലീയുടെ തിരോധാനം സംബന്ധിച്ച് ചൈനീസ് അധികൃതര്‍ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ‘ചൈനീസ് ക്രിസ്ത്യന്‍ റൈറ്റ്‌സ് ഡിഫന്‍സ് അസോസിയേഷന്‍’ എന്ന സംഘടനയിലെ അംഗങ്ങളായിരുന്നു ബിയോയും ലീയുമെന്ന് അഭിഭാഷകസംഘം അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.