Categories

Headlines

ഐ ഫോണ്‍5 എങ്ങനെയിരിക്കും?

പുതിയ തലമുറ ഐ ഫോണുകള്‍ പ്രഖ്യാപിച്ചിട്ട് കുറച്ചുകാലമേ ആയുള്ളൂ. എന്നാല്‍ ഇതിന്റെ സവിശേഷതകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്.

സ്മാര്‍ട്ട്‌ഫോണ്‍ നിരയില്‍ അഞ്ചാം സ്ഥാനക്കാരായ ഐ ഫോണിന് മുന്‍ഗാമികളെ അപേക്ഷിച്ച് മെലിഞ്ഞിട്ടാണെന്ന് വാല്‍ സ്ട്രീറ്റ് ജേണല്‍ പറയുന്നത്. പഴയ അഞ്ച് പിക്‌സലിന് പകരം എട്ട് പിക്‌സല്‍ ക്യാമറയും ഇവയുടെ പ്രത്യേകതയാണ്. ആപ്പിള്‍ സപ്ലെയേഴ്‌സിനെ ഉദ്ധരിച്ചുകൊണ്ടാണ് ജേണല്‍ പുതിയ ഐ ഫോണിനെ വര്‍ണിച്ചിരിക്കുന്നത്.

രണ്ടാഴ്ച മുമ്പ് പുതിയ ഐ ഫോണിലെ ക്യാമറയുടെയും, പ്രോസസറിന്റെ ഗുണഗണങ്ങളും ബ്ലൂംബേര്‍ഗ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ തങ്ങളുടെ പുതിയ പ്രൊഡക്ട് ആളുകള്‍ ഉപയോഗിച്ചറിയട്ടെ എന്ന നിലപാടിലാണ് നിര്‍മ്മാതക്കളായ ആപ്പിളെന്നു തോന്നുന്നു. ഐ. ഫോണിന്റെ സവിശേഷതകളെക്കുറിച്ച് അവര്‍ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

പുതിയ ഫോണുകള്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ തന്നെ വിപണിയിലെത്തുമെന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ പറയുന്നത്. എന്നാല്‍ സെപ്റ്റംബറില്‍ ഫോണ്‍ രംഗത്തുണ്ടാവുമെന്നാണ് ബ്ലൂംബേര്‍ഗിന്റെ പ്രവചനം.

ഐ ഫോണ്‍ 4 വിപണി കീഴടക്കിയ സമയത്തുതന്നെ അതിന്റെ പിന്‍ഗാമിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. സാധാരണയായി ഒരു ഐ ഫോണ്‍ ഇറങ്ങി ആറ് മാസത്തിനുള്ളില്‍ തന്നെ അതിന്റെ പുതിയ മോഡല്‍ പുറത്തിറക്കാറുണ്ട്. ഇങ്ങനെനോക്കുമ്പോള്‍ ഐ ഫോണ്‍ 5 വരേണ്ട സമയം കഴിഞ്ഞു.

പുതിയ ഐ.ഒ.എസ് 5 ഓപ്പറേറ്റിംങ് സിസ്റ്റം വന്നതിനുശേഷമേ ഐ ഫോണ്‍ 5 പുറത്തിറക്കൂ എന്ന തീരുമാനത്തിലാണ് ആപ്പിളെന്നാണ് ബ്ലൂംബേര്‍ഗ് പറയുന്നത്. ഈ ഓപ്പറേറ്റിംങ് സിസ്റ്റം സ്‌പെ്റ്റംബറോടെ നിലവില്‍വരുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

എന്നാല്‍ ഐ ഫോണ്‍ വളരെ മെലിഞ്ഞതായതിനാല്‍ നിര്‍മ്മിക്കാന്‍ ഏറെ ബുദ്ധിമുട്ടാണെന്നും അതാണ് വൈകാന്‍ കാരണമെന്നുമാണ് വാള്‍ സ്ട്രീറ്റ് ചൂണ്ടിക്കാട്ടുന്നത്. കൂടാതെ പുതിയ ഐ ഫോണില്‍ ക്വാള്‍കോമിന്റെ വയര്‍ലസ് ചിപ്പാണുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ ഇന്‍ഫീനിയോണാണ് ഈ ചിപ്പ് നിര്‍മ്മിച്ചിട്ടുള്ളത്. ഇതുവരെ ആപ്പിള്‍ ഇന്‍ഫീനിയോണുമായി കരാറുണ്ടാക്കിയിട്ടില്ല. ഇതിനു പുറമേ ഇന്‍ഫീനിയോണ്‍ വയര്‍ലസ് ചിപ്പ് ബിസിനസ് ഇന്റലിന് വില്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കമ്പനിക്ക് കോണ്‍ട്രാക്ട് നഷ്ടപ്പെടാനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ആപ്പിളിന് ഇത് വലിയ തിരിച്ചടിയാവും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ