എഡിറ്റര്‍
എഡിറ്റര്‍
സുനന്ദ പുഷ്‌കറിന്റെ മരണം: വിശദമായ അന്വേഷണത്തിന് ഉത്തരവിടും
എഡിറ്റര്‍
Tuesday 21st January 2014 9:25am

sunanda

ന്യൂദല്‍ഹി :  സുനന്ദ പുഷ്‌കറിന്റെ മരണത്തെ സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ഇന്ന് ഉത്തരവിടും. കേസെടുത്താല്‍ ശശി തരൂര്‍ കേന്ദ്ര സഹമന്ത്രി സ്ഥാനം രാജി വയ്ക്കണം എന്ന ആവശ്യം ശക്തമാവും.

ഗുരുതര അസുഖമല്ല മരണ കാരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആത്മഹത്യയ്ക്കാണ് എല്ലാ സാധ്യതകളുമെന്നാണ് ഡോക്ടര്‍മാര്‍ സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റിനോട് പറഞ്ഞത്.

എന്നാല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ പ്രാഥമിക പരിശോധനയില്‍ സുനന്ദ പുഷ്‌കറിന്റെ മുറിയിലേക്ക് ആര്‍ക്കും കടന്നുവരാനുള്ള സാഹചര്യം ഉണ്ടായിരുന്നു എന്നാണ് വ്യക്തമായത്. അതിനാല്‍ കൊലപാതകത്തിന്റെ സാധ്യതകള്‍ തള്ളിക്കളയാനാവില്ല.

സുനന്ദയുടെ ശരീരത്തിലെ പാടുകള്‍ എങ്ങനെയുണ്ടായി എന്നത് പ്രധാനമാണ്. മുറിവുകള്‍ക്ക് നാല് ദിവസം വരെ പഴക്കമുണ്ടാവാം എന്നാണ് റിപ്പോര്‍ട്ട്. ആത്മഹത്യാ പ്രേരണ തെളിഞ്ഞില്ലെങ്കിലും ഗാര്‍ഹിക പീഢനത്തിന് ശശി തരുരിനെതിരെ കേസെടുക്കാന്‍ കഴിയുമെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഏതൊക്കെ വകുപ്പ് ചേര്‍ത്താണ് അന്വേഷണം നടത്തേണ്ടതെന്ന് പോലീസ് ഉദ്യോഗസ്ഥരുമായുള്ള കൂടികാഴ്ചയ്ക്കു ശേഷം സബ് ഡിവിഷണല്‍ മജിസിട്രേറ്റ് ശുപാര്‍ശ ചെയ്യും. തരൂര്‍ മന്ത്രി സ്ഥാനത്ത് തുടരുന്നത് സംബന്ധിച്ച കോണ്‍ഗ്രസ് ഹൈക്കാമാന്‍ഡിന്റെ അന്തിമ നിലപാട് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ തീരുമാനത്തിന് ശേഷമായിരിക്കും.

Advertisement