ഗ്രൈയ്റ്റര്‍ നോയിഡ: ബിംടെക്കിന്റെ 30ാമത് കമന്‍സ്‌മെന്റ് ഡെ ‘ദീക്ഷാരംഭ്’ 2017 ജൂണ്‍ 16ന് ഗ്രെയ്റ്റര്‍ നോയിഡയില്‍ നടന്നു. പ്രഫസര്‍ മിതാസും പ്രകാശ് അയ്യരും മുഖ്യാതിഥികളായിരുന്നു.

ബിംടെക് ഡയറക്ടര്‍ ഡോ. എച്ച് ചതുര്‍വേദി, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. അനുപമ വര്‍മ, നാഷണല്‍ ഫെല്ലോ ഡോ ഐ.വി ത്രിവേദി, രജിസ്ട്രാര്‍ ഡോ. കെ.സി അറോറ, സ്റ്റുഡന്റ് വെല്‍ഫെയര്‍ ഡീന്‍ ഡോ. കെ.ആര്‍ ചാരി, ഡീന്‍ ഡെവലപ്പ്‌മെന്റ് കെ.കെ സിന്‍ഹ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

‘ഡിജിറ്റലൈസേഷനെക്കുറിച്ചും സാമ്പത്തിക തൊഴില്‍ രംഗത്തില്‍ അതുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും പ്രഫസര്‍ മിത്താസ് പ്രസംഗിച്ചു. ഇന്റര്‍നെറ്റ് സമ്പദ് ഘടനയെക്കുറിച്ചും ഡിജിറ്റലൈസേഷന്‍ സൃഷ്ടിക്കുന്ന പ്രതീക്ഷകളേയും ഭയങ്ങളേയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു. വൈറ്റ് കോളേര്‍ഡ് ജോലികളില്‍ ഡിജിറ്റലൈസേഷന്‍ സൃഷ്ടിക്കാവുന്ന സ്വാധീനം എന്തായിരിക്കുമെന്നും ഡിജിറ്റലൈസേഷന്‍ എളുപ്പമാക്കുന്ന ജോലികളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

മൂന്നു ദശാബ്ദക്കാലത്തോളം മള്‍ട്ടി നാഷണല്‍ കമ്പനികളുടെ ഭാഗമായി പ്രവര്‍ത്തിച്ച പ്രകാശ് അയ്യറാണ് പിന്നീട് സംസാരിച്ചത്. തന്റെ വ്യക്തി ജീവിതത്തിലെയും പ്രഫഷണല്‍ ജീവിതത്തിലെയും അനുഭവങ്ങള്‍ അദ്ദേഹം വിദ്യാര്‍ഥികളുമായി പങ്കുവെച്ചു. അവബോധമാണ് നമ്മുടെ മനോഭാവത്തെ സ്വാധീനിക്കുന്ന പ്രധാന കാര്യമെന്നു പറഞ്ഞ അദ്ദേഹം ഈ പരാമര്‍ശത്തെ തെളിവുകളിലൂടെ വിശദീകരിക്കുകയും ചെയ്തു. ധൈര്യവും അര്‍പ്പണബോധവും പോസിറ്റീവായ മനോഭാവവുമമാണ് ജീവിതലക്ഷ്യം നേടാന്‍ ഏവരേയും സഹായിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തുടര്‍ന്ന് ബിംടക് ഡയറക്ടര്‍ ഡോ. ഹാരിവന്‍ഷ് ചതുര്‍വേദി വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സദസ്സിനെയും അഭിമുഖീകരിച്ചു സംസാരിച്ചു. ഇത്തവണ ബിംടെകില്‍ 40% വിദ്യാര്‍ഥിനികളാണെന്നും രാജ്യത്തെ ചുരുക്കം ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു മാത്രം അവകാശപ്പെടാന്‍ കഴിയുന്ന ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു.

ദീക്ഷാരംഭിന്റെ ഭാഗമായി 2016-17 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടും റിലീസ് ചെയ്തു. വിദ്യാര്‍ഥികള്‍ തങ്ങള്‍ സ്വപ്‌നം കാണുന്ന സംരഭങ്ങളെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ പങ്കുവെച്ചു. സ്ഥാപനത്തിന്റെ അക്കാദമിക്‌സ് ആന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡീന്‍ ഡോ. അനുപമ വര്‍മ്മ നന്ദി രേഖപ്പെടുത്തി.

1998ലാണ് ബിര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബിംടക്ക് രൂപം കൊണ്ടത്. ബിര്‍ള ഗ്രൂപ്പ് ഓഫ് കമ്പനികളുടെ പിന്തുണയില്‍ ബിര്‍ള അക്കാദമി ഓഫ് ആര്‍ട്ട് ആന്റ് കള്‍ച്ചറിനു കീഴിലായിരുന്നു ബിംടെക്ക് പ്രവര്‍ത്തിക്കുന്നത്.

ബിര്‍ള അക്കാദമി ചെയര്‍പേഴ്‌സണ്‍ ഡോ. സരള ബിര്‍ള, ബി.കെ ബിര്‍ള ഗ്രൂപ്പ് കമ്പനികളുടെ ചെയര്‍പേഴ്‌സണല്‍ ബി.കെ ബിര്‍ള എന്നിവരാണ് ഈ സ്ഥാപനത്തിന്റെ സ്ഥാപകര്‍.

പി.ജി.ഡി.എം, പി.ജി.ഡി.എം ഇന്റര്‍നാഷണല്‍ ബിസിനസ്, പി.ജി.ഡി.എം ഇന്‍ഷുറന്‍സ് ബിസിനസ്, പി.ജി.ഡി.എം റീട്ടെയ്ല്‍ എന്നീ മേഖലയില്‍ എ.ഐ.സി.ടി.ഇ അംഗീകരിച്ച രണ്ടുവര്‍ഷത്തെ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ ബിംടക് വാഗ്ദാനം നല്‍കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

പ്രഫസര്‍ അബാ റിഷി: 09910413996