എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീ സുരക്ഷ:ഓര്‍ഡിനന്‍സ് ഒപ്പുവെച്ചു
എഡിറ്റര്‍
Monday 4th February 2013 9:03am

ന്യൂദല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെയും വിവിധ വനിത സംഘടനകളുടേയും എതിര്‍പ്പ് വകവെക്കാതെ സ്ത്രീസുരക്ഷ ലക്ഷ്യം വെച്ച് കേന്ദ്രസര്‍ക്കാറിന്റെ  ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഒപ്പു വെച്ചു. ഇന്നലെ മുതലാണ് പുതിയ ഓര്‍ഡിനന്‍സ് ഭേദഗതികളോടെ പ്രാബല്യത്തില്‍ വന്നത്.

Ads By Google

സ്ത്രീ പീഡനത്തെ തുടര്‍ന്ന് ദല്‍ഹി പെണ്‍കുട്ടി മരിച്ച സാഹചര്യത്തില്‍ രൂപീകരിച്ച ജസ്റ്റിസ് വര്‍മ്മ കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്. സേനാവിഭാഗങ്ങളുടെ ക്രൂരതകള്‍ ക്രിമിനല്‍ ചട്ടത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് ശിക്ഷാര്‍ഹമാക്കണമെന്നുമുള്ള നിര്‍ദേശങ്ങളും പുതിയ ഓര്‍ഡിനന്‍സില്‍ സര്‍ക്കാര്‍ തള്ളി.

എന്നാല്‍ കമ്മറ്റി നിര്‍ദ്ദേശിച്ച എല്ലാ പ്രധാന കാര്യങ്ങളും ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തിയില്ല എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. പീഡനത്തിനിരയായി സ്ത്രീ മരിക്കുകയാണെങ്കില്‍ വധശിക്ഷ ശുപാര്‍ശ ചെയ്യുന്ന നിയമഭേദഗതി കിഞ്ഞ ദിവസം കേന്ദ്ര മന്ത്രി സഭ അംഗീകരിച്ചിരുന്നു. ഇന്ത്യന്‍ ഭരണഘടന പ്രകാരം രാഷ്ട്രപതി ഒപ്പിട്ട ഓര്‍ഡിനന്‍സിനു പകരം ആറ് മാസത്തിനകം നിര്‍ബന്ധമായും ബില്‍ കൊണ്ടുവരണം എന്നാണ് നിയമം.

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഫെബ്രുവരി 21 ന് തുടങ്ങുന്നതിനാല്‍ ഇന്ത്യന്‍ ശിക്ഷ നിയമത്തിലും, ക്രിമിനല്‍ നടപടിയിലും ഭേദഗതികള്‍ ശുപാര്‍ശ ചെയ്തുകൊണ്ടാണ് പുതിയ ഓര്‍ഡിനന്‍സ് ഇറക്കിയത്. പ്രതിക്ക് വധശിക്ഷ എന്ന ആവശ്യം വര്‍മ്മ കമ്മറ്റി തള്ളിയെങ്കിലും സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ക്രൂരമായ പീഡനത്തിന് വധശിക്ഷ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വധശിക്ഷ നല്‍കേണ്ടെന്ന് വനിത സംഘടനകളും നിര്‍ദ്ദേശിച്ചിരുന്നു.

തീരെ വ്യക്തതയില്ലാതെയാണ് സര്‍ക്കാര്‍ ഈ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്ന് വനിത സംഘടനകള്‍കുറ്റപ്പെടുത്തി. വര്‍മ്മ കമ്മീഷന്റെ പല നിര്‍ദ്ദേശങ്ങലും കാറ്റില്‍ പറത്തിയെന്ന് പ്രതിപക്ഷവും ആരോപിച്ചു. സര്‍ക്കാറിന്റെ പുതിയ ഓര്‍ഡിനന്‍സ് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും സംഘടനകള്‍ ചൂണ്ടികാട്ടുന്നുണ്ട്.

Advertisement