തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന എത്തിയതോടെ ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദവുമായി മുന്നണിയിലെ പ്രധാനഘടക കക്ഷി നേതാവായ കെ.എം മാണി രംഗത്തെത്തി. []
ഉപമുഖ്യമന്ത്രി പദത്തിന് അര്‍ഹതയുണ്ടെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണി പറഞ്ഞു. എന്നാലിപ്പോള്‍ ഈ ആവശ്യം ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.[]
യു.ഡി.എഫും കോണ്‍ഗ്രസുമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്. ഉപമുഖ്യമന്ത്രിയെ നിയമിക്കുന്നതിനെ കുറിച്ച് മുന്നണിയില്‍ ഇതുവരെ ചര്‍ച്ച നടന്നിട്ടില്ലെന്നും മാണി പറഞ്ഞു.
രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ പുനസംഘടനയുമായി ബന്ധപ്പെട്ട ഔദ്യോഗിക ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കാനിരിക്കെയാണ് മാണിയുടെ പ്രതികരണം.
കേരളയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന എ.കെ ആന്റണി പുന:സംഘടന സംബന്ധിച്ച് സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തും.
രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് കൊണ്ടുവരികയും ജി. കാര്‍ത്തികേയനെ കെ.പി.സിസി അധ്യക്ഷനാക്കുകയുമാണ് ചെയ്യുകയെന്നാണ് അറിയുന്നത്.
അതേസമയം കേരളത്തിലേക്കു താന്‍ വന്നത് മന്ത്രിസഭാ പുനഃസംഘടനയ്ക്കല്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി പറഞ്ഞു.
മന്ത്രിസഭാ പുനഃസംഘടന തന്റെ അജന്‍ഡയിലുള്ളതല്ല. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശനത്തെപ്പറ്റി അഭിപ്രായം പറയുന്നില്ല. കെപിസിസിയും മുഖ്യമന്ത്രിയും ഹൈക്കമാന്‍ഡുമായും ആലോചിച്ചു നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
