എഡിറ്റര്‍
എഡിറ്റര്‍
‘മുസ്‌ലിങ്ങള്‍ക്ക് വീടില്ല’
എഡിറ്റര്‍
Friday 8th November 2013 5:12pm

communal-ad

ന്യൂദല്‍ഹി: മുംബൈയിലെ ഒരു പ്രമുഖ ഓണ്‍ലൈന്‍ പ്രോപ്പര്‍ട്ടി പോര്‍ട്ടലില്‍ മുസ്‌ലിങ്ങളെ അധിക്ഷേപിക്കുന്ന രീതിയില്‍ വന്ന പരസ്യം വിവാദമാവുന്നു.

മുംബൈയിലെ ദാദര്‍ ഹിന്ദു കോളനിയിലെ ഫ്‌ളാറ്റിന്റെ പരസ്യത്തിലാണ് മുസ്‌ലിങ്ങളെ സ്വാഗതം ചെയ്യുന്നില്ലെന്ന് വ്യക്തമായി എഴുതിച്ചേര്‍ത്തിരിക്കുന്നത്.

ഫ്‌ളാറ്റിലെ സൗകര്യങ്ങളെ കുറിച്ച് പറഞ്ഞ് തുടങ്ങുന്ന പരസ്യം ഫര്‍ണിഷ് ചെയ്ത റൂമുകളെ കുറിച്ചും ക്രോസ് വെന്റിലേഷനം കുറിച്ചും പറയുന്നത് പോലെ തന്നെയാണ് മുസ്‌ലിങ്ങള്‍ക്ക് ഫ്‌ളാറ്റ്നല്‍കുന്നതല്ല എന്നും പറഞ്ഞിരിക്കുന്നത്.

വിശാല്‍ ഡിസൂസയുടെ 99 ഏക്കേഴ്‌സ് ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലാണ് വര്‍ഗീയ അധിക്ഷേപം നടത്തുന്ന പരസ്യം പ്രസിദ്ധീകരിച്ചത്.

പോര്‍ട്ടലിനും വിശാല്‍ ഡിസൂസക്കുമെതിരെ സാമൂഹിക പ്രവര്‍ത്തകനും അഭിഭാഷകനുമായ ഷെഹ്‌സാദ് പൂനവല്ല ന്യൂനപക്ഷ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

പരസ്യം വിവേചനപരം മാത്രമല്ല മാധ്യമ നീതിക്കും നിരക്കാത്തതാണെന്നാണ് പൂനവല്ലയുടെ പരാതിയില്‍ പറയുന്നത്.

Advertisement