വാഷിംഗ്ടണ്‍: ഡീസല്‍, പാചകവാതക ഉത്പന്നങ്ങളുടെ വിലവര്‍ധന പിന്‍വലിക്കില്ലെന്ന് ധനകാര്യമന്ത്രി പ്രണാബ് മുഖര്‍ജി പറഞ്ഞു. വാഷിംഗ്ടണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രണാബ്. യുഎസ്-ഇന്ത്യ ഇക്കണോമിക് ആന്റ് ഫിനാന്‍ഷ്യല്‍ പാര്‍ട്ണര്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രണാബ്.

കസ്റ്റംസ്, എക്‌സൈസ് തീരുവ കുറയ്ക്കാനുള്ള തീരുമാനം ഇന്ത്യന്‍ സര്‍ക്കാരിന്റെ ധനക്കമ്മിയില്‍ യാതൊരു മാറ്റവും ഉണ്ടാക്കില്ലെന്നും പ്രണബ് പറഞ്ഞു. ഇന്ത്യ- യുഎസ് സാമ്പത്തിക സഹകരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വാഷിങ്ടണിലെത്തിയതായിരുന്നു അദ്ദേഹം.

ഡീസലിന് ലീറ്ററിന് മൂന്നു രൂപയും പാചകവാതകത്തിനു സിലിണ്ടറിന് 50 രൂപയും മണ്ണെണ്ണയ്ക്ക് ലീറ്ററിന് രണ്ടു രൂപയുമാണ് അടുത്തയിടെ കേന്ദ്ര സര്‍ക്കാര്‍ കൂട്ടിയത്. വിലവര്‍ധനയെ തുടര്‍ന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. കേരളമുള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ ഡീസലിന്റെ അധിക നികുതി ഒഴിവാക്കുകയും ചെയ്തിരുന്നു.