എഡിറ്റര്‍
എഡിറ്റര്‍
കോഹ്‌ലിയുടെ ഫോമിന് കാരണം തന്റെ ഉപദേശമാണെന്ന് ആള്‍ദൈവം ഗുര്‍മീത് റാം റഹീം
എഡിറ്റര്‍
Friday 10th February 2017 3:27pm

gurmeet

ന്യൂദല്‍ഹി:  കോഹ്‌ലിയുടെ ബാറ്റിങ് ഫോമിന് കാരണം തന്റെ ഉപദേശമാണെന്ന് ദേര സച്ചാ സൗദാ നേതാവ് ഗുര്‍മീത് റാം റഹീം. ഒരു ബോളിവുഡ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഉപദേശം ഫലം ചെയ്‌തെന്ന അവകാശവാദവുമായി ഗുര്‍മീത് റാം എത്തിയിരിക്കുന്നത്.

നല്ല രീതിയില്‍ ബാറ്റ് ചെയ്ത് ആരംഭിക്കുന്ന വിരാടിന് വലിയ സ്‌കോറുകള്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ നല്ല പരിശീലനം നടത്താനും പഠിക്കുന്നത് തുടരാനും ഞാന്‍ അവനോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ടീമില്‍ സെലക്ഷന്‍ കിട്ടിയപ്പോള്‍ കോഹ്‌ലി തന്നോട് നന്ദി പറഞ്ഞിരുന്നതായും ഗുര്‍മീത് റാം റഹീം പറഞ്ഞു.


Read more: ഫൈസല്‍ വധക്കേസ്; 11 പ്രതികള്‍ക്ക് ജാമ്യം


ഇന്ന് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തില്‍ കോഹ്‌ലി 246 പന്തില്‍ 204 റണ്‍സ് നേടിയിരുന്നു. തുടര്‍ച്ചയായ നാല് പരമ്പരകളില്‍ ഇരട്ട സെഞ്ചുറി കണ്ടെത്തുന്ന ആദ്യ ബാറ്റ്‌സ്മാന്‍ എന്ന ചരിത്ര നേട്ടമാണ് ഇന്ന് കോഹ്‌ലി സ്വന്തമാക്കിയത്.

വിവാദ ആള്‍ദൈവമായ ഗുര്‍മീത് റഹീം സ്വന്തമായി സംവിധാനം ചെയ്ത് അഭിനയിച്ച ‘മെസഞ്ചര്‍ ഓഫ് ഗോഡ്’  എന്ന ചിത്രം 2015ല്‍ ഏറെ വിവാദമുണ്ടാക്കിയിരുന്നു. ചിത്രത്തില്‍ സമൂഹത്തിലെ തിന്മകള്‍ക്കെതിരെ പോരാടുന്ന വ്യക്തിയായിട്ടാണ് ഗുര്‍മീത് അഭിനയിച്ചത്.

Advertisement