കോഴിക്കോട്: കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.പി.അനിലിനെ മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ 7.30നാണ് ക്വാര്‍ട്ടേഴ്‌സില്‍ മൃതദേഹം കണ്ടത്. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പ്രൊവിഡന്‍സ് കേളജിന് സമീപമുളള ക്യാമ്പ് ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. ഇന്നലെ രാത്രി ക്വാര്‍ട്ടേഴ്‌സില്‍ വന്ന് കിടിന്നിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

അനില്‍ കോഴിക്കോട്ട് ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേറ്റത് രണ്ടുമാസം മുന്‍പായിരുന്നു. ഇതിനുമുമ്പ് തിരുവനന്തപുരം റെയില്‍വേ പൊലീസ് സുപ്രണ്ടായിരുന്നു.