ന്യൂദല്‍ഹി: സാമ്പത്തിക മാന്ദ്യം ഗൗരവമേറിയ വിഷയമെന്നു പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

12ാമതു പഞ്ചവത്സര പദ്ധതി തയ്യാറാക്കുമ്പോള്‍ ആഗോള സാമ്പത്തികാവസ്ഥയും പരിഗണിക്കണം. സമഗ്രവികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഏഴു വര്‍ഷമായി യു.പി.എ സര്‍ക്കാരിന് 8.5% വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

Subscribe Us:

പുരോഗതി കൈവരിക്കാന്‍ രാജ്യം നിഷേധാത്മക സമീപനം ഉപേക്ഷിക്കണം. വികസന കാര്യത്തില്‍ പ്രതിപക്ഷം സഹകരിക്കണം. 56-ാമത് ദേശീയ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധിമാര്‍ക്കു പുറമെ ധനമന്ത്രി പ്രണബ് മുഖര്‍ജി, ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മോണ്ടെക്ക് സിങ് അലുവാലിയ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.