എഡിറ്റര്‍
എഡിറ്റര്‍
ആലീസ് ഇന്‍ വണ്ടര്‍ലാന്റ് 2 വില്‍ ജോണി ഡെപ്പും
എഡിറ്റര്‍
Wednesday 27th November 2013 12:57pm

Johnny-Depp

വ്യത്യസ്ത വേഷങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ ജോണി ഡെപ്പ് ആലീസ് ഇന്‍ വണ്ടര്‍ ലാന്റ് രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നു. ജോണി ഡെപ്പിനൊപ്പം മിയ വസികോസ്‌കയും ചിത്രത്തിലെത്തുന്നുണ്ട്.

മാഡ് ഹാറ്ററുടെ വേഷത്തിലാണ് ജോണി ഡെപ്പ് എത്തുക. മിയയാണ് ആലീസാകുന്നത്. 2010 ലാണ് ആലീസ് ഇന്‍ വണ്ടര്‍ ലാന്റ് പുറത്തിറങ്ങിയത്.

2016 ല്‍ ആലീസിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം വന്‍ വിജയം നേടിയിരുന്നു. ലോകത്തെമ്പാടുമായി പുറത്തിറങ്ങിയ ചിത്രം 1.02 ബില്യണ്‍ ഡോളറായിരുന്നു നേടിയത്.

രണ്ടാം ഭാഗത്തില്‍ ജോണി ഡെപ്പിന്റെ പുതിയ മുഖം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Advertisement