എഡിറ്റര്‍
എഡിറ്റര്‍
ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരാജയം; സഞ്ജയ് ദത്തിനെ കുറ്റപ്പെടുത്തി ആര്‍.ജി.വി
എഡിറ്റര്‍
Tuesday 22nd May 2012 1:58pm

ന്യൂദല്‍ഹി: ഏറെ പ്രതീക്ഷയോടെ തിയ്യേറ്ററുകളിലെത്തിയ ചിത്രമായിരുന്നു രാം ഗോപാല്‍വര്‍മ്മയുടെ ഡിപ്പാര്‍ട്ട്‌മെന്റ്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ ചിത്രം എട്ടുനിലയില്‍ വീഴുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാവുന്നത്.

ഡിപ്പാര്‍ട്ട്‌മെന്റിന് പ്രേക്ഷകശ്രദ്ധ നേടിയെടുക്കാന്‍ കഴിഞ്ഞില്ലെന്നത് സഹിക്കാം. എന്നാലിപ്പോള്‍ സംവിധായകന്‍ തന്നെ ചിത്രത്തെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.

ഡിപ്പാര്‍ട്ട്‌മെന്റ് പരാജയപ്പെടാനുള്ളതിന്റെ മുഖ്യ കാരണം സഞ്ജയ് ദത്താണെന്നാണ് ആര്‍.ജി.വി പറയുന്നത്. ട്വിറ്ററിലൂടെയാണ് ചിത്രത്തിലെ നായകന്‍ കൂടിയായ സഞ്ജയ് ദത്തിനെതിരെ ആര്‍.ജി.വി പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയത്.

‘ഡിപ്പാര്‍ട്ട്‌മെന്റിന് എന്തൊക്കെ സംഭവിച്ചാലും ഞാന്‍ വളരെ സന്തോഷത്തിലാണ്. കാരണം ഇനിയുള്ള ജീവിതത്തില്‍ ഒരിക്കല്‍പോലും സഞ്ജയ് ദത്തിന്റെയും ധരം ഒബ്‌റോയിയുടെയും മുഖം കാണേണ്ടല്ലോ’ ആര്‍.ജി.വി ട്വിറ്ററില്‍ കുറിച്ചു.

നിര്‍മാതാവും സഞ്ജയ് ദത്ത് പ്രൊഡക്ഷന്‍സിന്റെ സി.ഇ.ഒയുമാണ് ധരം റോയ്. പ്ലാന്‍, ദസ് കഹാനിയാന്‍ എന്നീ ചിത്രങ്ങള്‍ അദ്ദേഹം ചെയ്തിരുന്നു.

സിനിമാനിര്‍മാണ ഘട്ടങ്ങളില്‍ സഞ്ജയ് ദത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടലാണ് ആര്‍.ജി.വിയെ ചൊടിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ നിന്നും കങ്കണയെ പുറത്താക്കാന്‍ എന്നെ നിര്‍ബന്ധിച്ചു. തിരക്കഥ പലതവണ തിരുത്തിച്ചു. ദത്തിനൊപ്പം ജോലി ചെയ്ത ഏറ്റവും മോശം സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇതുകൊണ്ടൊന്നും രാംഗോപാല്‍ വര്‍മ്മ അവസാനിപ്പിച്ചില്ല. ഡിപ്പാര്‍ട്ട്‌മെന്റ് പരാജയപ്പെട്ടത് താന്‍ കാരണമെന്നാണ് ദത്തും ഒബ്‌റോയിയും കരുതുന്നതെങ്കില്‍ സില്ല ഗാസിയാബാദിനും സോഹമിന്റെ ചിത്രത്തിനും വേണ്ടി കാത്തിരിക്കുക. ആര്‍.ജി.വി പറഞ്ഞു.

Advertisement