തിരുവനന്തപുരം: സ്വാശ്രയ ദന്തല്‍ കോളജ് പ്രവേശനം സംബന്ധിച്ച് സര്‍ക്കാരും കോളജ് മാനേജ്‌മെന്റുകളും ധാരണയിലെത്തി. കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഇത്തവണയും തുടരും. സര്‍ക്കാര്‍ പട്ടികയില്‍ നിന്നാകും പ്രവേശനം നടത്തുക. മുഴുവന്‍ സീറ്റുകളും പൂര്‍ത്തിയായില്ലെങ്കില്‍ മാത്രം സ്വാശ്രയ മാനേജുമെന്റുകള്‍ക്ക് പരീക്ഷ നടത്താം. 25ന് മുമ്പ് പ്രവേശന നടപടി പൂര്‍ത്തിയാക്കാനാണ് ധാരണ.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ മാനേജ്‌മെന്റുകളുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രവേശനത്തില്‍ ധാരണയായത്. ജനറല്‍ സീറ്റില്‍ 1.1ലക്ഷം രൂപയും, മാനേജ്‌മെന്റ് സീറ്റുകളില്‍ 3.5 ലക്ഷം രൂപയും എന്‍. ആര്‍. ഐ സീറ്റുകളില്‍ നാലു ലക്ഷം രൂപയുമാകും ഫീസ്.