ന്യൂദല്‍ഹി: ദല്‍ഹിയില്‍ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് എയര്‍പോട്ട് അടച്ചിട്ടു.  ശക്തമായ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് റണ്‍വെ അടച്ചിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.  ഇത് 86 ഫ്‌ളൈറ്റുകളെയാണ് ബാധിച്ചത്.

Ads By Google

അമ്പതെട്ട് രാജ്യാന്തരവിമാനം ഷെഡ്യൂള്‍ അനുസരിച്ച് വിട്ടിട്ടില്ല.കൂടാതെ ഏഴ് ഇന്റര്‍നാഷണല്‍ വിമാനങ്ങളും വൈകും. 17 രാജ്യാന്തരവിമാനങ്ങള്‍ എയര്‍പോട്ടിലെത്താന്‍ വൈകിയിട്ടുണ്ട്. നാലെണ്ണം മറ്റ് നഗരങ്ങളിലേക്ക് തിരിച്ചുവിട്ടു.

അമ്പത് മീറ്റര്‍ ദൃശ്യതമാത്രമാണ് രണ്ട് റണ്‍വെക്കിടയിലും ഉണ്ടായിരുന്നത്. മിനിമം 125 മീറ്ററെങ്കിലും കാഴ്ച ഇരു റണ്‍വെകള്‍ക്കിടയിലും ഉണ്ടെങ്കിലേ വിമാനത്തിന് റണ്‍വെയില്‍ നിന്നും ഉയരാനാകൂ.

കഴിഞ്ഞ രാത്രി മുതലാണ് മൂടല്‍മഞ്ഞ് കനത്തത്. ഇത് രാവിലെയായപ്പോള്‍ കട്ടികൂടുകയായിരുന്നു.