വാഷിംഗ്ടണ്‍: സ്റ്റീവ് ജോബ്‌സിനു പിന്നാലെ ഡിജിറ്റല്‍ രംഗത്തെ മറ്റൊരു മഹാന്‍ കൂടി വിടവാങ്ങി. ഡെന്നീസ് റിച്ചി (70) ആണ് അന്തരിച്ചിരിക്കുന്നത്. ‘സി’ പ്രോഗ്രാമിംഗ് ലാംഗ്വേിജിന്റെ സൃഷ്ഠാവും യുനീക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സഹനിര്‍മ്മാതാവുമായിരുന്നു റിച്ചി.

ഒക്ടോബര്‍ എട്ടിന് നടന്ന മരണം അദ്ദേഹത്തിന്റെ സുഹൃത്താണ് പുറംലോകത്തെ അറിയിച്ചത്.

Subscribe Us:

1941 സെപ്തംബര്‍ 9ന് ന്യൂയോര്‍ക്കിലായിരുന്നു ജനനം. 1963 ല്‍ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കി. മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ ചേര്‍ന്നു. പേഴ്‌സണല്‍ കംപ്യൂട്ടിംഗിലും ആധുനിക പ്രോഗ്രാമിംഗ് സാങ്കേതികവിദ്യയിലും നിര്‍ണ്ണായകമായ കണ്ടുപിടുത്തം 1970കളുടെ തുടക്കത്തിലാണ് ഡെന്നീസ് റിച്ചി നടത്തിയത്.