Administrator
Administrator
വിവാദ കാര്‍ട്ടൂണിസ്റ്റിന് നേരെ വധശ്രമം
Administrator
Saturday 2nd January 2010 10:45am

denmark-cartoonistകോപ്പന്‍ഹേഗന്‍: പ്രവാചകന്‍ മുഹമ്മദ് നബിയെ ആക്ഷേപിക്കുന്ന കാര്‍ട്ടൂണുകള്‍ വരച്ച് വിവാദം സൃഷ്ടിച്ച ഡെന്‍മാര്‍ക്ക് കാര്‍ട്ടൂണിസ്റ്റ് വെസ്റ്റ് ഗാര്‍ഡിന് നേരെ വധശ്രമം. കാര്‍ട്ടൂണിസ്റ്റിന്റെ വീടിനുള്ളില്‍ അതിക്രമിച്ചുകയറിയ സോമാലിയന്‍ യുവാവിനെ ഡാനിഷ് പൊലീസ് വെടിവച്ചു കീഴ്‌പ്പെടുത്തി. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുപത്തിയെട്ടുകാരനായ യുവാവിന്റെ കൈവശം കത്തിയും മറ്റ് ആയുധങ്ങളുമുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. വെസ്റ്റര്‍ഗാര്‍ഡിന്റെ ആര്‍ഹസിലെ വീടിന്റെ ജനല്‍ തകര്‍ത്താണ് ഇയാള്‍ ഉള്ളില്‍ കയറിയത്. അക്രമി വീട്ടിനുള്ളില്‍ കടന്ന ഉടന്‍ അപായ സൈറണ്‍ മുഴങ്ങിയതോടെ പോലീസ എത്തുകയായിരുന്നു. അക്രമിയുടെ നേര്‍ക്ക് പോലീസ് നിറയൊഴിച്ചു. ഇയാള്‍ ആശുപത്രിയിലാണ്. സംഭവം നടക്കുമ്പോള്‍ വെസ്റ്റര്‍ഗാര്‍ഡിന്റെ അഞ്ചുവയസുകാരിയായ പേരക്കുട്ടിയും വീട്ടിലുണ്ടായിരുന്നു.

യുവാവിന് സോമാലിയന്‍ തീവ്രവാദ സംഘടനയായ അല്‍സഹാബയുമായി ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു. അല്‍ സഹാബക്ക് അല്‍ഖയ്ദയുമായി നല്ല ബന്ധമുണ്ട്.

2005ലാണ് വെസ്റ്റര്‍ഗാര്‍ഡ് ഉള്‍പ്പെടെയുളളവര്‍ വരച്ച പ്രവാചക കാര്‍ട്ടൂണുകള്‍ ഡാനിഷ് പത്രം പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് കാര്‍ട്ടൂണിസറ്റുകള്‍ക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വധഭീഷണിയുയര്‍ന്നിരുന്നു.

Advertisement