എഡിറ്റര്‍
എഡിറ്റര്‍
ഫാഷന്‍ ഡെനിം ജാക്കറ്റ്
എഡിറ്റര്‍
Monday 5th November 2012 3:00pm

എല്ലാ കാലാവസ്ഥയ്ക്കും യോജിച്ച എന്നെന്നും നിലനില്‍ക്കുന്ന ഫാഷനാണ് ഡെനിം ജാക്കറ്റ്. എണ്‍പതുകളില്‍ നിന്ന് ക്ലാസിക് ഡെനിം ജാക്കറ്റുകള്‍ വന്‍ തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുകയാണ്.

ഹോളിവുഡ് ബോളിവുഡ് താരങ്ങളും അതിന്റെ പ്രചാരകരായി മാറിക്കൊണ്ടിരിക്കുന്നു. ഡെനിം ജാക്കറ്റുകളില്‍ തന്നെ കട്ട് ഓഫ് ഡെനിം ജാക്കറ്റിനാണ് കൂടുതല്‍ പ്രിയം.

Ads By Google

വേനല്‍ക്കാല വസ്ത്രങ്ങള്‍ക്ക് മുകളിലും ലോങ് സ്ലീവുകള്‍ക്ക് പുറമെയും അത് സ്റ്റൈലായി ധരിക്കാം. അതുപോലെ മറ്റൊന്ന് ഡബിള്‍ ഡെനിം ആണ്. നീല നിറത്തിലുള്ള ഡെനിം അനുബന്ധ വസ്ത്രങ്ങളോടൊപ്പം ധരിക്കുന്നതാണ് കൂടുതല്‍ ആകര്‍ഷകം.

വീതിയുള്ള ബെല്‍റ്റും സ്‌കാര്‍ഫുമൊക്കെ ആ കൂട്ടത്തില്‍ പെടുന്നു. അതിന് പല പരമ്പരാഗത ഡിസൈനുകളും ആകാം. ഡെനിം ജാക്കറ്റ് ധരിക്കുമ്പോള്‍ ശരീരത്തില്‍ ഫിറ്റായി കിടക്കാന്‍ ശ്രദ്ധിക്കണം.

അതിന്റെ ബട്ടണ്‍സ് നിങ്ങളുടെ ഇഷ്ടാനുസരണം ഇടുകയോ ഇടാതിരിക്കുകയോ ചെയ്യാം. മാക്‌സി ഡ്രസ്,മിനി സ്‌കര്‍ട്ട്, സ്‌കിന്നി പാന്റ്‌സ് ടീ ഷര്‍ട്ട് എന്നിവയ്‌ക്കൊപ്പവും ഡെനിം ധരിക്കാം.

കൈ മടക്കി വെയ്ക്കുകയും കോളര്‍ വിടര്‍ത്തിവെയ്ക്കുകയും ചെയ്താല്‍ കൂടുതല്‍ അഴക് നല്‍കും. ഡെനിം ജീന്‍സും ജാക്കറ്റും വളരെ മൃദുവായതുണിയിലാണ് ഇപ്പോള്‍ വിപണയിലിറങ്ങുന്നത്.

ശരീരത്തിന്റെ ആകൃതിയ്ക്കനുസരിച്ച് ഇണങ്ങി നില്‍ക്കുകയും ചെയ്യും. വലുപ്പം കുറഞ്ഞതും ഇറുകിക്കിടക്കുന്നതുമായ ഡെനിം ജാക്കറ്റാണ് ഏറ്റവും പുതിയ ഫാഷന്‍.

Advertisement