പൂര്‍ണിയ: രാജ്യത്ത് മൃതദേഹങ്ങള്‍ ചുമന്നും ഉന്തുവണ്ടിയിലും കൊണ്ടു പോയ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ ബീഹാറില്‍ നിന്നും മറ്റൊരു വാര്‍ത്തയും റിപ്പോര്‍ട്ട് ചെയ്യുന്നു. മൃതദേഹം കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ആശുപത്രി വാഹനം നിഷേധിച്ചതിനെത്തുടര്‍ന്ന് ബൈക്കിലിരുത്തിയാണ് ബീഹാറിലെ പൂര്‍ണിയയില്‍ 60 കാരന്‍ ഭാര്യയുടെ മൃതദേഹം വീട്ടിലെത്തിച്ചത്.


Also read എം.ടി-മോഹന്‍ലാല്‍ ചിത്രം ‘രണ്ടാമൂഴ’ത്തിന് പിന്തുണയുമായി മോദി; ‘ഇന്ത്യയുടെ അഭിമാന ചിത്രത്തിനായി കാത്തിരിക്കുന്നെന്ന് മോദി’


സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സിയില്‍ കഴിഞ്ഞിരുന്ന സുശിലാ ദേവി കഴിഞ്ഞ ദിവസമാണ് മരിച്ചത്. തുടര്‍ന്ന് മൃതദേഹം കൊണ്ടുപോകുന്നതിനായി ആശുപത്രി അധികൃതരോട് ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും പുറത്തു നിന്നും സംഘടിപ്പിക്കെന്നായിരുന്നു മറുപടി. എന്നാല്‍ സ്വകാര്യവാഹനത്തിന് നല്‍കാനുള്ള പണം ഇല്ലാതെ വന്നതോടെ ഇവര്‍ ബൈക്കില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു.

‘ഒരു ആംബുലന്‍സ് ഡ്രൈവറെ സമീപിച്ചുവെങ്കിലും 2500 രൂപയാണ് ഇയാള്‍ വണ്ടിക്കൂലി ചോദിച്ചത്. ഇത്രയും തുക തനിക്ക് താങ്ങാവുന്നതിലും അധികമാണ് അതിനാലാണ് മകന്‍ പപ്പുവിന്റെ ബൈക്കിന് പിന്നിലിരുത്തി മൃതദേഹം കൊണ്ടു പോകാന്‍ തീരുമാനിച്ചത്’ ശങ്കര്‍ പറഞ്ഞു.


Dont miss പരാതി പറയാനെത്തിയ സഹോദരിമാര്‍ക്ക് നേരെ യു.പിയിലെ പൊലീസ് സ്റ്റേഷനില്‍ ലൈംഗികാതിക്രമം; വീഡിയോ