എഡിറ്റര്‍
എഡിറ്റര്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചു: കോണ്‍ഗ്രസ് നേതാവ് ആത്മഹത്യ ചെയ്തു
എഡിറ്റര്‍
Thursday 7th November 2013 3:03pm

malviya

അഗര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്  നേതാവ് ആത്മഹത്യ ചെയ്തു.

മദ്ധ്യപ്രദേശിലെ അഗറിലുള്ള നരസിങ് മാല്‍വിയ എന്ന നേതാവാണ് ആത്മഹത്യ ചെയ്തത്.

ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ മാല്‍വിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ആശുപത്രിയില്‍ വച്ചാണ് മാല്‍വിയ മരിച്ചത്.

ജില്ലാ പഞ്ചായത്ത് അംഗമായ മാല്‍വിയ രണ്ട് ദശാബ്ദത്തോളം കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഇത് വരെ സംസ്ഥാന തലത്തില്‍ ഒരു സ്ഥാനത്തേക്കും മത്സരിച്ചിട്ടില്ല.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അഗറില്‍ മത്സരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു മാല്‍വിയ. എന്നാല്‍ അഗറില്‍ പാര്‍ട്ടി മറ്റൊരാളെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

ഇത് താങ്ങാനാവാതെയാണ് മാല്‍വിയ ജീവനൊടുക്കിയത്. നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് മദ്ധ്യപ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Advertisement