ന്യൂഡല്‍ഹി: രാജ്യത്ത് ഡെങ്കിപ്പനി ബാധിച്ച സംസ്ഥാനങ്ങളില്‍ കേരളം രണ്ടാം സ്ഥാനത്താണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 2007 മുതല്‍ ഈ നില തുടരുകയാണെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

Ads By Google

അയല്‍ സംസ്ഥാനമായ തമിഴ്‌നാടാണ് ഡെങ്കിപ്പനി എണ്ണത്തില്‍ ഒന്നാമത്. ഈ വര്‍ഷം ഇതുവരെ കേരളത്തില്‍ 2683 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. ഇതില്‍ ഒന്‍പത് പേര്‍ മരണമടഞ്ഞതായും കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍പ് ഒരു തവണ മാത്രമാണ് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കേരളത്തില്‍ 2,000 കടന്നിട്ടുള്ളത്.

തമിഴ്‌നാടാണ് പനി ബാധിത സംസ്ഥാനങ്ങളില്‍ മുന്‍പന്തിയില്‍. നാലായിരത്തിലേറെപ്പേര്‍ക്കാണ് അവിടെ ഡെങ്കിപ്പനി ബാധിച്ചത്. അതേസമയം, പനി ബാധിതരില്‍ മൂന്നാം സ്ഥാനത്തുള്ള കര്‍ണാടകയിലാണ് മരണനിരക്ക് കൂടുതല്‍. 18 പേരാണ് ഇതുവരെ ഡെങ്കിപ്പനി മൂലം മരിച്ചത്.