എഡിറ്റര്‍
എഡിറ്റര്‍
കാലവര്‍ഷത്തോടൊപ്പം കേരളത്തില്‍ പകര്‍ച്ച വ്യാധികളും പിടിമുറുക്കുന്നു
എഡിറ്റര്‍
Saturday 1st June 2013 11:57am

dengi-fue-in-kerala

കോട്ടയം: കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ചതോടെ പകര്‍ച്ച വ്യാധികളും വ്യപിക്കുന്നു. ഡെങ്കിപ്പനി ബാധിച്ച് പത്തനംതിട്ടയില്‍ 11 കാരന്‍ മരിച്ചു.
അടൂര്‍ ഏനാത്ത് കുറുമ്പങ്കര പുത്തന്‍പുര തെക്കേതില്‍ സായികൃഷ്ണയാണ് മരിച്ചത്.
Ads By Google

ഇതോടെ ഡെങ്കിപ്പനി ബാധിച്ച് ജില്ലയില്‍ മരിച്ചവരുടെ എണ്ണം ആറായി. കഴിഞ്ഞ മാസം 155 പേരില്‍ ഡെങ്കിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലും ഡെങ്കിപ്പനി പടരുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഡെങ്കിപനി ബാധിച്ച് നിരവധി പേരാണ് ജില്ലയില്‍ അടുത്തിടെയായി മരിച്ചത്.

പത്തനംത്തിട്ടക്കും, കോട്ടയത്തിനും പുറമെ മറ്റ് ജില്ലകളിലും ഡെങ്കിപ്പനിയടക്കമുള്ള പകര്‍ച്ച വ്യാധികള്‍ പടരുകയാണ്. വയനാട്ടിലെ ആദിവാസി മേഖലകളിലും പകര്‍ച്ച വ്യാധികള്‍ പടരുന്നതായ റിപ്പോര്‍ട്ടുകളുണ്ട്. നിരവധി ആദിവാസികളാണ് ഇതിനോടകം വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുന്നത്.

ആദിവാസികള്‍ കൂട്ടമായി താമസിക്കുന്ന വയനാട്ടിലെ മാനന്തവാടിയിലും തോട്ടം തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന പുഴുതനയിലുമാണ് മഞ്ഞപിത്തം ഏറ്റവും കൂടുതല്‍ പടര്‍ന്നു പിടിച്ചിരിക്കുന്നത്. മഞ്ഞപിത്തം ബാധിച്ച് ഒരാളെ മരിച്ചിട്ടുള്ളുവെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.

പകര്‍ച്ചപ്പനിക്കും, ഡെങ്കിപ്പനിക്കും പുറമെ  ഹെപ്പറ്റെറ്റിസ് എ, എലിപ്പനി, ടൈഫോയിഡ് എന്നിവയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടു വരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കാലവര്‍ഷം കനക്കുന്നതോടെ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയില്ലെങ്കില്‍ കേരളത്തില്‍ പകര്‍ച്ച വ്യാധികള്‍ ക്രമാധീതമായി പടര്‍ന്ന് പിടിക്കാല്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Advertisement