എഡിറ്റര്‍
എഡിറ്റര്‍
നോട്ട് നിരോധനമെന്ന ആശയം തന്നെ തെറ്റ്; മെയ്ഡ് ഇന്‍ ഇന്ത്യയല്ല; മാഡ് ഇന്‍ ഇന്ത്യ: ബജാജ് തലവന്‍
എഡിറ്റര്‍
Friday 17th February 2017 11:07am

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധനത്തെ വിമര്‍ശിച്ച് ബജാജ് ഓട്ടോ മാനേജിങ് ഡയരക്ടര്‍ രാജീവ് ബജാജ്. നോട്ട് നിരോധനമെന്ന ആശയം തന്നെ തെറ്റായിരുന്നെന്നും അത് നടപ്പില്‍ വരുത്തി രീതിയെ മാത്രം കുറ്റംപറയുന്നതില്‍ കാര്യമില്ലെന്നും രാജീവ് ബജാജ് പറഞ്ഞു.

നോട്ട് നിരോധനമെന്ന ആശയം ശരിയായിരുന്നെങ്കില്‍ അത് വളരെ ഒഴുക്കോടെ മുന്നോട്ട് നീങ്ങുമായിരുന്നു. എന്നാല്‍ ആ ആശയം തെറ്റായിരുന്നു.

അതിന്റെ നടത്തിപ്പിനെ പലരും കുറ്റംപറയുന്നത് കേട്ടു. അത് ശരിയല്ല. ഉയര്‍ന്ന മൂല്യമുള്ള നോട്ട് നിരോധിക്കാമെന്ന മോദിയുടെ തീരുമാനം തന്നെ തെറ്റാണ്. -ബജാജ് പറഞ്ഞു. ആനുവല്‍ നാസ്‌കോം ലീഡര്‍ഷിപ്പ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന്റെ മെയ്ഡ് ഇന്‍ ഇന്ത്യ പദ്ധതിയേയും രാജീവ് ബജാജ് വിമര്‍ശിച്ചു. ഇപ്പോള്‍ നടക്കുന്നത് മെയ്ഡ് ഇന്‍ ഇന്ത്യയല്ലെന്നും മറിച്ച് മാഡ് ഇന്‍ ഇന്ത്യ ആണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.


Dont Miss നെഹ്‌റു കോളേജ് ; പി. കൃഷ്ണദാസ് ജാമ്യം നേടിയത് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം


പുതുതായി എന്തെങ്കിലും തുടങ്ങുന്ന ഒരു സംരംഭകന്‍ സര്‍ക്കാരിന്റെ അംഗീകാരത്തിന് വേണ്ടി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്ഇപ്പോള്‍. ഇതിനെ മെയ്ഡ് ഇന്‍ ഇന്ത്യ എന്ന് വിളിക്കുന്നതിനേക്കാള്‍ മാഡ് ഇന്‍ ഇന്ത്യ എന്ന് വിളിക്കുന്നതാണ് ഉചിതമെന്ന് ഇദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ നാലുചക്രവാഹനം വിറ്റഴിക്കാനായി സര്‍ക്കാര്‍ അംഗീകാരം കാത്ത് കിടക്കാന്‍ തുടങ്ങിയിട്ട് അഞ്ചുവര്‍ഷം പിന്നിടുന്നു. ക്വാഡ്രിസൈക്കിള്‍ യൂറോപ്പിലും ഏഷ്യയിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും വിറ്റഴിക്കുമ്പോള്‍ അതും മികച്ച നിലവാരമുള്ള സുരക്ഷിതമായ ഇന്ധന ക്ഷമതയുള്ള ഒരു വാഹനത്തിന് ഇന്ത്യയില്‍ അനുമതി ലഭിക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നെന്നും ഇദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ മാത്രമാണ് ഇതിന് അനുമതി ലഭിക്കാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisement