ലണ്ടന്‍: ഇരട്ട ഗ്രാന്‍ഡ്‌സലാം നേട്ടത്തിനുടമ റഷ്യയുടെ യെലേന ഡെമന്റിയേവ അന്താരാഷ്ട്ര ടെന്നിസീനോട് വിടപറഞ്ഞു. ദോഹയില്‍ നടന്ന ലോക ടെന്നിസ് അസോസിയേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ തോറ്റതോടെയാണ് ഡെമന്റേയേവ കളി മതിയാക്കിയത്. ദോഹയില്‍ നടന്ന മല്‍സരത്തില്‍ ഷിയാവോണിനോടാണ് താരത്തിന് തോല്‍വി നേരിടേണ്ടി വന്നത്.

തീര്‍ത്തും വൈകാരികമായ നിമിഷമാണിതെന്നും വിരമിക്കുന്നതില്‍ വിഷമമുണ്ടെന്നും ഡെമന്റേയവ പറഞ്ഞു. 2004ല്‍ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ എത്തിയിരുന്നെങ്കിലും രണ്ടാംസ്ഥാനം നേടാനേ കഴിഞ്ഞുള്ളൂ. ഈവര്‍ഷം ഫ്രഞ്ച് ഓപ്പണിന്റെ സെമിയിലെത്താനേ ഈ റഷ്യന്‍ താരത്തിന് സാധിച്ചുള്ളൂ. ബീജിങ് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയതാണ് ഡെമന്റേവയുടെ മികച്ച നേട്ടം.