ദമ്മാം: നവോദയ സാംസ്‌കാരിക വേദി ഈസ്റ്റേണ്‍ പ്രോവിന്‍സിന്റെ കീഴിലുള്ള ദല്ല നവോദയയുടെ ഏരിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ദല്ല നവോദയ കണ്‍വെന്‍ഷന്‍ കേന്ദ്രകമ്മറ്റി ട്രഷറര്‍ സുധീഷ് തൃപ്രയാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് ഇങ്ങിനെ സംസാരിച്ചു.

നവോദയ സാംസ്‌കാരിക വേദി കിഴക്കന്‍ പ്രവിശ്യയുടെ വിപുലീകരണത്തിണന്റെ ഭാഗമായി സംഘടനയെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും യുണിറ്റുകളിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കി പുതിയ പുതിയ പ്രവര്‍ത്തന പരിപാടികള്‍ നടപ്പിലാക്കുന്നതിനും ഈ വിപുലീകരണം കൊണ്ട് സാധിക്കും.

ദല്ല നവോദയയുടെ മൂന്ന് പ്രദേശങ്ങള്‍ പുനര്‍ ക്രമീകരിച്ച് മൂന്ന് ഏരിയ കമ്മറ്റികള്‍ രൂപീകരിക്കുകയും ദല്ല നവോദയയുടെ പ്രവര്‍ത്തന മേഖലയായിരുന്ന രണ്ടാം വ്യാവസായ മേഖലയില്‍ പുതിയ ഏരിയ കമ്മറ്റിയും നേതൃത്വവും നിലവില്‍ വരികയും ടയോട്ട മാര്‍ക്കറ്റിന്റെയും ടയോട്ട ഷോറൂമിന്റെ ചെറിയ പ്രദേശത്തെയും ദമ്മാം ടൌണ്‍ നവോദയയുടെ ഖലീജ് മേഖലയോട് യോജിപ്പിച്ച് ടയോട്ട എന്ന പുതിയ ഏരിയയും ഇതോടൊപ്പം നിലവില്‍ വന്നു.

എഴുപതു പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിന് ഏരിയ ജോയിന്റ് സെക്രട്ടറി മനോഹരന്‍ പുന്നക്കല്‍ സ്വാഗതം പറഞ്ഞു തുടര്‍ന്ന് ഏരിയ പ്രസിഡണ്ട് ജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേന്ദ്രകമ്മറ്റി അംഗം ബാബുരാജ് അനുശോചനം പ്രമേയം അവതരിപ്പിച്ചു.

ഏരിയ സെക്രട്ടറി വിജയകുമാര്‍ നങ്ങ്യത്ത് റിപ്പോര്‍ട്ടും 2017 വര്‍ഷത്തിലെ മെമ്പര്‍ഷിപ്പ് വരവ് ചെലവ് കണക്കുകള്‍ ഏരിയ ട്രഷറര്‍ പ്രേംസി എബ്രഹാം അവതരിപ്പിക്കുകയുമുണ്ടായി. സഘടനാ റിപ്പോര്‍ട്ടും പൊതു ചര്‍ച്ചക്കുള്ള മറുപടി സ: രവി പാട്യം നല്‍കി. നവോദയ ഉപരി കമ്മിറ്റി അംഗം ജയപ്രകാശ് ആശംസ നേര്‍ന്ന പരിപടിയില്‍ ഏരിയ എക്‌സിക്യുട്ടീവ് അംഗം ഗോവിന്ദന്‍ നന്ദി രേഖപ്പെടുത്തി
ദല്ല ഏരിയ പുതിയ ഭാരവാഹികള്‍ ഏരിയ പ്രസിഡണ്ട് സ: ജയകൃഷ്ണന്‍ ഏരിയ സെക്രട്ടറി, സ: വിജയകുമാര്‍ നങ്ങ്യത്ത്ഏരിയ ട്രഷറര്‍ സ.പ്രേംസി എബ്രഹാം