എഡിറ്റര്‍
എഡിറ്റര്‍
സിസേറിയന്‍ വഴിയുള്ള കുഞ്ഞുങ്ങള്‍ക്ക് പൊണ്ണത്തടിക്ക് സാധ്യത
എഡിറ്റര്‍
Tuesday 5th June 2012 3:58pm

ന്യൂയോര്‍ക്ക് : സിസേറിയനിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പൊണ്ണത്തടിക്കു സാധ്യതയുള്ളതായി പഠനം. ചെറിയ പ്രായത്തില്‍ ഗര്‍ഭിണിയായ 1255 സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് റിപ്പോര്‍ട്ട്. സാധാരണ പ്രസവത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളെ അപേക്ഷിച്ച് സിസേറിയനിലൂടെ ജനിക്കുന്നവര്‍ക്ക് മൂന്നാം വയസില്‍ തന്നെ പൊണ്ണത്തടിയുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇവരില്‍ 285 പേര്‍ സിസേറിയന്‍ വഴിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഇതില്‍ 15.7 ശതമാനം കുട്ടികളെയും മൂന്ന് വയസില്‍ പൊണ്ണത്തടി പിടികൂടിയിട്ടുണ്ട്. (ബോഡി മാസ്സ് 95 ശതമാനമോ അതില്‍ കൂടുതലോ) സിസേറിയന്‍ വഴി ജനിച്ച അമ്മമാര്‍ക്കും പ്രസവശേഷമോ അതിന് മുന്‍പോ പൊണ്ണത്തടിയ്ക്ക് സാധ്യതയേറെയാണ്. ഇവര്‍ക്ക് മറ്റ് അമ്മമാരേക്കാള്‍ ഭാരക്കൂടുതലുള്ളതായും പഠനത്തില്‍ പറയുന്നു. ഇവരില്‍ മുലയൂട്ടലും കുറവായിരിക്കും.

അമ്മമാര്‍ക്കുണ്ടാവുന്ന കുഴപ്പങ്ങളെല്ലാം പരിഹരിച്ചാലും സിസേറിയനിലൂടെ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് പൊണ്ണത്തടിയുണ്ടാവാനുള്ള സാധ്യത നിലനില്‍ക്കുന്നതായും പഠനത്തില്‍ പറയുന്നു. ചുരുക്കത്തില്‍ മുന്‍കൂട്ടി തീരുമാനിച്ച് നടത്തിയ സിസേറിയാനായാലും അല്ലെങ്കിലും കുഞ്ഞിന് പൊണ്ണത്തടി വരാനുള്ള സാധ്യത കൂടുതല്‍ തന്നെയാണ്.

Advertisement