ന്യൂദല്‍ഹി: ഗാസീപ്പൂരിലെ മാലിന്യകൂമ്പാരം തകര്‍്‌ന് രണ്ട് മരണം. മാലിന്യം കൂട്ടിയിട്ടിരുന്നത് ഒലിച്ചിറങ്ങുകയായിരുന്നു. ഇതിനടിയില്‍ പെട്ടു പോയവരാണ് മരിച്ചത്. അടിയില്‍ ഇനിയും ആളുകള്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് കരുതുന്നത്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. അഞ് പേരെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും രണ്ട് പേര്‍ മരിച്ചതായും മയൂര്‍ വിഹാര്‍ സബ്ബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അജയ് അറോറ അറിയിച്ചു.

രക്ഷാപ്രവര്‍ത്തനത്തിനായി എന്‍.ഡി.ആര്‍.എഫ് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തില്‍ നാല് വാഹനങ്ങള്‍ ഒലിച്ചു പോയതായാണ് കണക്കാക്കുന്നത്. അടുത്തുള്ള കനാലില്‍ നിന്നും ഒരു കാര്‍ കണ്ടെടുത്തിട്ടുണ്ട്.