ന്യൂദല്‍ഹി: കനത്ത മഞ്ഞിനെ തുടര്‍ന്ന് ദല്‍ഹിയില്‍ വിമാന സര്‍വ്വീസ് താറുമാറായി. 18 അന്താരാഷ്ട്ര സര്‍വ്വീസ് ഉള്‍പ്പെടെ 22 വിമാനങ്ങള്‍ സര്‍വ്വീസ് വൈകി. ബാങ്കോക്ക്, സിംഗപ്പൂര്‍, ഹോംങ്കോംങ്, ലണ്ടന്‍, ടൊറന്റെ, ബഹ്‌റൈന്‍, ദുബൈ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് വൈകിയത്.

ബഹ്‌റൈന്‍, ദുബൈ, ഇസ്താംബുള്‍, ബീജിങ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങളും വൈകി.