എഡിറ്റര്‍
എഡിറ്റര്‍
മാവോയിസ്റ്റ് ബന്ധം; ദല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ക്ക് ജീവ പര്യന്തം തടവ് ശിക്ഷ
എഡിറ്റര്‍
Tuesday 7th March 2017 8:57pm

 

മുംബൈ: മാവോയിസ്റ്റ് ബന്ധം തെളിഞ്ഞതിനെത്തുടര്‍ന്ന് ദല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജി.എന്‍ സായ്ബാബ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഗാഡ്ചിറോലി സെഷന്‍സ് കോടതിയാണ് മാവോയിസ്റ്റ് ബന്ധം തെളിഞ്ഞതിന്റെ പേരില്‍ സായ്ബാബ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ജീവപ്യന്തം തടവ് വിധിച്ചത്. കേസില്‍ പ്രതിയായ മറ്റൊരാള്‍ക്ക് 10 വര്‍ഷം തടവും കോടതി വിധിച്ചിട്ടുണ്ട്.


Also read 9 ബാല്യവിവാഹങ്ങള്‍ തടഞ്ഞ് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി ഉത്തരവ് 


രാംലാല്‍ ആനന്ദ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായ സായ്ബാബ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ 2014ലാണ് പൊലീസ് കസ്റ്റഡിയിലാകുന്നത്. അറസ്റ്റിനെത്തുടര്‍ന്ന് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ 14മാസം തടവനുഭവിച്ച സായ്ബാബയ്ക്ക് ആരോഗ്യപരമായ കാരണങ്ങളാല്‍ 2015 ജൂലെയില്‍ ജാമ്യം അനുവദിച്ചിരുന്നെങ്കിലും നാലുമാസങ്ങള്‍ക്ക് ശേഷം ജാമ്യം റദ്ദ് ചെയ്ത് വീണ്ടം ജയിലിടക്കുകയായിരുന്നു.


Must read ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ ഇവിടുത്തെ വ്യവസ്ഥിതി ഇങ്ങനെയൊക്കെയായിരുന്നതിനാല്‍ പ്രതീക്ഷയുണ്ടായിരുന്നില്ല : വിനായകന്‍


എന്നാല്‍ 90ശതമാനം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന സായ്ബാബയ്ക്ക് ശാരീരിക വൈകല്ല്യങ്ങളുടെ പേരില്‍ ഈ മാസം ആദ്യം സുപ്രീംകോടതി വീണ്ടും ജാമ്യം അനുവദിച്ചിരുന്നു. നേരത്തെ കേസില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ സായ്ബാബയെ സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തിരുന്നു. തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന്‍ സര്‍വകലാശാലയെ സമീപിച്ചിരുന്നെങ്കിലും വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധത്തെതുടര്‍ന്ന് തിരിച്ചെടുത്തിരുന്നില്ല.

അധ്യാപകന്റെ അപേക്ഷയെ പിന്തുണച്ച് സര്‍വകലാശാല ടീച്ചേഴ്സ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. സി.പി.ഐ.മാവോയിസ്റ്റ് സംഘടനയുടെ ഭാഗമായി സായ്ബാബ പ്രവര്‍ത്തിച്ചിരുന്നെന്നായിരുന്നു പൊലീസ് ഇയാള്‍ക്ക് മേല്‍ ചുമത്തിയ കുറ്റം. എന്നാല്‍ കുറ്റം സായ്ബാബ നിഷേധിച്ചിരുന്നു.

Advertisement