Categories

ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടാന്‍ ചെയ്യേണ്ടത് ഇതാണ്

നമ്മുടെ രാജ്യത്താകെ നാല്‍പ്പതിലധികം കേന്ദ്ര സര്‍വകലാശാലകളുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി , ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ,പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, ദല്‍ഹി യൂണിവേഴ്‌സിറ്റി, ജാമിയ മില്ലിയ ഇസ്ലാമിയ തുടങ്ങി ഇന്ത്യയിലെ പ്രശസ്തമായ ഒട്ടേറെ പഠനകേന്ദ്രങ്ങള്‍ കേന്ദ്ര സര്‍വ്വകലാശാലകളാണ്.

ഒട്ടേറെ സാധ്യതകളാണ് കേന്ദ്ര സര്‍വ്വകലാശാലകള്‍ വിദ്യാര്‍ത്ഥികളുടെ മുമ്പില്‍ വയ്ക്കുന്നത്. മികച്ച സിലബസ്, കൃത്യമായ പഠനക്രമം, മികച്ച അധ്യാപകര്‍, മികവുറ്റ അക്കാഡമിക് അന്തരീക്ഷം, പ്ലേസ്‌മെന്റ്, സംവാദാത്മകമായ ഇടങ്ങള്‍, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി ഏതര്‍ത്ഥത്തിലും ഒരു കേന്ദ്ര സര്‍വകലാശാല നല്ലൊരു തിരഞ്ഞെടുപ്പാണ്.

കേന്ദ്ര സര്‍വ്വകലാശാലകള്‍ പൊതുവില്‍ ബിരുദാനന്തര, ഗവേഷണ കോഴ്‌സുകള്‍ക്കാണ് പ്രാമുഖ്യം നല്‍കാറുള്ളത്. എന്നാല്‍ ബിരുദ കോഴ്‌സുകള്‍ക്ക് പ്രവേശനം നല്‍കുന്ന ഒട്ടേറെ സര്‍വകലാശാലകളും ഉണ്ട്.

ദല്‍ഹി യൂണിവേഴ്‌സിറ്റി അത്തരത്തില്‍ ഒന്നാണ്. ദല്‍ഹി ഒരു എഡ്യൂക്കേഷണല്‍ ഹബ് കൂടിയാണ്. ജെ.എന്‍.യു, ഡി.യു, ജാമിയ തുടങ്ങിയ കേന്ദ്ര സര്‍വകലാശാലകളും. ഇതുകൂടാതെ ഇന്ത്യയിലെ പ്രമുഖരായ അക്കാദമീഷ്യന്‍സ്, എഴുത്തുകാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, മറ്റ് മേഖലകളിലെ പ്രമുഖര്‍ തുടങ്ങി വിശാലമായൊരു ലോകത്തോട് സംവദിക്കാന്‍ ഇവിടെ അവസരം ലഭിക്കുന്നു.

എന്നാല്‍ കേരളത്തില്‍ നിന്നും വേണ്ടവിധത്തില്‍ വിദ്യാര്‍ത്ഥികള്‍ ഈ അവസരം ഉപയോഗിച്ചു കാണുന്നില്ല.

ദല്‍ഹി സര്‍വകലാശാല

പ്ലസ് ടു മാര്‍ക്കിനെ അടിസ്ഥാനമാക്കി ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര സര്‍വകലാശാല കൂടിയാണ് ഡി.യു സെന്റ് സ്റ്റീഫന്‍സ് കോളേജ്, ഹിന്ദു കോളേജ്, രാംജസ് കോളേജ്, ശ്രീറാം കോളേജ് ഓഫ് കോമേഴ്‌സ്, ഹാന്‍സ് രാജ് കോളേജ്, മിറാണ്ട ഹൌസ്, ലേഡി ശ്രീറാം കോളേജ് തുടങ്ങി പ്രശസ്തമായ ഒട്ടേറെ കോളേജുകള്‍ ഡി.യുവിന്റെ കീഴില്‍ ആണ്.

ഹോണേഴ്‌സ് കോഴ്‌സുകളാണ് ഡി.യു വിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. തിരഞ്ഞെടുക്കുന്ന വിഷയത്തിന് പരമാവധി പ്രാധാന്യം നല്‍കുന്നു. നിര്‍ബന്ധിതമായ സബ് പേപ്പറുകള്‍ ഇല്ല. മറിച്ച് ഓരോ സെമസ്റ്ററിലും വിദ്യാര്‍ത്ഥിയുടെ താത്പര്യത്തിനനുസരിച്ച് മറ്റു ഡിപ്പാര്‍ട്‌മെന്റുകളില്‍ നിന്നും ഇലക്ടീവ് പേപ്പറുകള്‍ എടുത്ത് പഠിക്കാം.

എഴുപത്തി അഞ്ചോളം വിഷയങ്ങളില്‍ ബിരുദങ്ങള്‍ ലഭ്യമാണ്. എണ്‍പതോളം കോളേജുകളിലായി അന്‍പതിനായിരത്തില്‍പരം സീറ്റുകള്‍ ലഭ്യമാണ്. സ്പാനിഷ്, ജര്‍മന്‍ പോലുള്ള വിദേശ ഭാഷകളിലുള്ള ഡിഗ്രി കോഴ്‌സുകളും ദല്‍ഹി സര്‍വകലാശാല ലഭ്യമാക്കുന്നുണ്ട്. താരതമ്യേന ചെറിയ ഫീസ് മാത്രമേ നല്‍കേണ്ടി വരുന്നുള്ളൂ. കൂടാതെ നിരവധി സ്‌കോളര്‍ഷിപ്പുകള്‍ക്കും അവസരം ഉണ്ട്.

ബിരുദ കോഴ്‌സുകള്‍ക്ക് മികച്ച ഗുണനിലവാരമാണ് ഡി.യു പുലര്‍ത്തുന്നത്. ഇന്ത്യയിലെ ഏത് സര്‍വകലാശാലയെക്കാളും മികച്ച സിലബസ് ആണ് ദല്‍ഹി സര്‍വകലാശാലയുടേതെന്ന് പറയാന്‍ സാധിക്കും. നാട്ടിലെ ഏത് മികച്ച കോളേജിനോടും അക്കാഡമിക് നിലവാരത്തില്‍ മത്സരിക്കാന്‍ കഴിയും വിധം മികവുറ്റതാണ് ഡി.യു കോളേജുകള്‍ എന്ന് അനുഭവങ്ങള്‍.
താമസസൗകര്യത്തിനായി കോളേജ്/യൂണിവേര്‍സിറ്റി ഹോസ്റ്റലുകള്‍ ഉണ്ട്.ഇത് കൂടാതെ ക്യാമ്പസിനടുത്ത് ഫ്‌ലാറ്റ് വാടകയ്‌ക്കെടുത്ത് താമസിക്കുന്നവരും പേയിങ് ഗസ്റ്റ് ആയി താമസിക്കുന്നവരും ഏറെ ഉണ്ട്.

വിവിധ തരത്തിലുള്ള സൊസൈറ്റികള്‍, എന്‍.ജി. ഒകള്‍ തുടങ്ങിയവയും ക്യാമ്പസില്‍ സജീവമാണ്. റാഗിംഗ് പോലുള്ള പ്രവണതകള്‍ക്കെതിരെ ശക്തമായ മുന്‍കരുതലുകള്‍ ഉണ്ടാവാറുണ്ട്. പരാതിയുണ്ടായാല്‍ ശക്തമായ നടപടി ഉണ്ടാവും. ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത ഇടപെടല്‍ തന്നെയാണ് ക്യാംപസ് സമൂഹവും അതില്‍ വച്ചു പുലര്‍ത്തുന്നത്.

ഹയര്‍ സെക്കന്ററി പൊതു പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് മാനദണ്ഡമാക്കി പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. ചുരുക്കം ചില കോഴ്‌സുകളിലേക്ക് എന്‍ട്രന്‍സ് ഉണ്ട്. സെന്റ് സ്റ്റീഫന്‍സ് കോളേജ്, ജീസസ് ആന്‍ മേരി കോളേജ് എന്നിവ പ്രത്യേകം അഡ്മിഷന്‍ വിളിക്കുന്നു.

മറ്റു കോളേജുകളിലേക്കുള്ള പ്രവേശനം കേന്ദ്രീകൃതമായ രീതിയിലാണ് നടക്കുന്നത്. കോളേജുകള്‍, കോഴ്‌സുകള്‍, കഴിഞ്ഞ വര്‍ഷത്തെ കട്ട് ഓഫ് തുടങ്ങിയവ സംബന്ധിച്ച് കൂടുതല്‍വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വെബ് സൈറ്റ് അഡ്രസ് : www.du.ac.in

പ്രവേശനം എങ്ങനെ ?

ഹയര്‍ സെക്കന്ററി പൊതു പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് മാനദണ്ഡമാക്കി പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. ചുരുക്കം ചില കോഴ്‌സുകളിലേക്ക് എന്‍ട്രന്‍സ് ഉണ്ട്. സെന്റ്സ്റ്റീഫന്‍സ് കോളേജ്, ജീസസ് ആന്‍ മേരി കോളേജ് എന്നിവ പ്രത്യേകം അഡ്മിഷന്‍ വിളിക്കുന്നു. മറ്റു കോളേജുകളിലേക്കുള്ള പ്രവേശനം കേന്ദ്രീകൃതമായ രീതിയിലാണ് നടക്കുന്നത്.

സാധാരണഗതിയില്‍ മെയ് പകുതിയോടെ അഡ്മിഷന്‍ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിക്കും. ജൂണ്‍ അവസാനത്തോടെ ആദ്യ കട്ട് ഓഫ് പുറത്തു വിടും. ജൂലൈ അവസാന വാരം ക്ലാസ് ആരംഭിക്കും. ഓരോ കോഴ്‌സുകള്‍ക്കും കോളേജുകള്‍ക്കുമനുസരിച്ച് കട്ട് ഓഫില്‍ മാറ്റം ഉണ്ടായിരിക്കും.

(ഉദാ : ഹിന്ദു കോളേജില്‍ BA English (Hons.) കോഴ്‌സിന്റെ ആദ്യ കട്ട് ഓഫ് ജനറല്‍ വിഭാഗത്തിന് 95% ആണെങ്കില്‍, 95 %ത്തിനു മുകളില്‍ മാര്‍ക്ക് ലഭിച്ച ജനറല്‍ വിഭാഗത്തില്‍ പെട്ട എല്ലാ അപേക്ഷകര്‍ക്കും അവിടെ ആദ്യ കട്ട് ഓഫില്‍ പ്രവേശനം ലഭിക്കാന്‍ അര്‍ഹതയുണ്ട്.)
സ്ട്രീം മാറ്റം ഉണ്ടാവുന്നുണ്ടെങ്കില്‍ 2.5 ശതമാനം മാര്‍ക്ക് കുറയ്ക്കും.

(അതായത് സയന്‍സ് പഠിച്ച വിദ്യാര്‍ത്ഥി ഹിസ്റ്ററി കോഴ്‌സിനാണ് അപ്ലൈ ചെയ്യുന്നതെങ്കില്‍ 2.5 ശതമാനം കുറച്ചേ കണക്കുകൂട്ടൂ)

പ്രധാനപ്പെട്ട കോളജുകളിലെ ഡിപ്പാര്‍ട്‌മെന്റുകളില്‍ അഡ്മിഷന്‍ ലഭിക്കുവാന്‍ പൊതുവില്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് വേണ്ടി വരും. കോഴ്‌സുകള്‍, കോളേജ്, സംവരണം തുടങ്ങിയ ഘടകങ്ങള്‍ക്കനുസരിച്ച് ഇവ വ്യത്യാസപ്പെടാം.

80 ശതമാനം മാര്‍ക്ക് മതിയാവുന്ന കോഴ്‌സുകളും, 100 ശതമാനം മാര്‍ക്ക് കട്ട് ഓഫ് വരുന്ന ഡിപ്പാര്‍ട്‌മെന്റുകളും ഉണ്ട്. ഡിഗ്രി കൂടാതെ പി.ജി, ഗവേഷണ കോഴ്‌സുകളിലേക്കും അഡ്മിഷന്‍ നടക്കുന്നുണ്ട്.

കോളേജുകള്‍, കോഴ്‌സുകള്‍, കഴിഞ്ഞ വര്‍ഷത്തെ കട്ട് ഓഫ് തുടങ്ങിയവ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

വെബ് സൈറ്റ് അഡ്രസ് : www.du.ac.in

അംബേദ്കര്‍ യൂണിവേഴ്‌സിറ്റി

തലസ്ഥാനത്തെ മറ്റൊരു പ്രധാന ഉന്നതവിദ്യാഭ്യാസ കേന്ദ്രമായ അംബേദ്കര്‍ സര്‍വകലാശാല 2007 ല്‍ ദല്‍ഹി ഗവണ്‍മെന്റിനു കീഴില്‍ സ്ഥാപിക്കപ്പെട്ടു. സാമൂഹ്യ ശാസ്ത്ര -മാനവിക വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര, ഗവേഷണ കോഴ്‌സുകളില്‍ അവസരം നല്‍കുന്നു.

കണ്ടിന്വസ് ഇവാലുവേഷന്‍ സിസ്റ്റത്തിലൂന്നിയ പഠനം, വിദ്യാര്‍ത്ഥി സൗഹൃദാന്തരീക്ഷം, സംവാദാത്മകമായ ക്ലാസുകള്‍, ഇന്റര്‍ ഡിസിപ പ്ലിനറി കോഴ്‌സ് സെലക്ഷന്‍, മികച്ച ഫാക്കല്‍റ്റി, വിശാലമായ ലൈബ്രറി – ഡിജിറ്റല്‍ ലൈബ്രറി, തുടങ്ങിയവ യൂണിവേഴ്‌സിറ്റിയുടെ പ്രത്യേകതകളാണ്.

ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, ഹിസ്റ്ററി, മാത്തമാറ്റിക്‌സ്, സൈക്കോളജി, സോഷ്യോളജി, സോഷ്യല്‍ സയന്‍സ് ആന്റ് ഹ്യുമാനിറ്റീസ് എന്നിവയില്‍ ബിരുദ കോഴ്‌സുകളും ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, ഹിസ്റ്ററി, സൈക്കോളജി, സോഷ്യോളജി, ജെന്റര്‍ സ്റ്റഡീസ്, ഡെവലപ്‌മെന്റ് സ്റ്റഡീസ്, എന്‍വിറോണ്‍മെന്റ് ആന്റ് ഡിവലപ്‌മെന്റ്, വിഷ്വല്‍ ആര്‍ട്‌സ്, ഡിസൈന്‍, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ നിയമം തുടങ്ങിയവയില്‍ ബിരുദാനന്ദര ഗവേഷണ കോഴ്‌സുകളും ആണുള്ളത്.

രണ്ട് കാമ്പസുകള്‍ ഉള്ള യൂണിവേഴ്‌സിറ്റിയില്‍ ബിരുദ പ്രവേശനത്തിന്, ഓരോ കോഴ്‌സിലും 8 സീറ്റുകള്‍ മാത്രമാണ് ഡെല്‍ഹിക്കു പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക.

ഹയര്‍ സെക്കണ്ടറി മാര്‍ക്കായിരിക്കും ഇവിടെയും പ്രവേശന യോഗ്യത. ബിരുദാനന്തര ഗവേഷണ കോഴ്‌സുകള്‍ക്ക് പ്രവേശന പരീക്ഷയാണ് പ്രവേശന അടിസ്ഥാനം. ലാംഗ്വേജ് സെല്‍, ആന്റി സെക്ഷ്വല്‍ ഹറാസ്സ്‌മെന്റ് സ്‌ക്വാഡ്, വിവിധ ക്ലബ്ബുകള്‍, സൊസൈറ്റികള്‍ എന്നിവയും യൂണിവേഴ്‌സിറ്റി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു.

സംവരണ വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യവും ലഭിക്കുന്നു.

സഹായവുമായി വിവിധ കൂട്ടായ്മകള്‍ :

യുവസമിതി ഡല്‍ഹി ഫോറം

ഡല്‍ഹി സര്‍വകലാശാലയിലേക്കും തലസ്ഥാനത്തെ മറ്റൊരു പ്രധാന ഉന്നതവിദ്യാഭ്യാസ കേന്ദ്രമായ അംബേദ്കര്‍ സര്‍വകലാശാലയിലേക്കും പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കുവാന്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത് യുവസമിതി ദല്‍ഹി യൂണിറ്റ് അഡ്മിഷന്‍ ഹെല്പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. പ്രവേശന നടപടികളെക്കുറിച്ചുള്ള സംശയ നിവാരണത്തിനും മറ്റു വിവരങ്ങള്‍ക്കും ചുവടെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ അതാതു ജില്ലകളനുസരിച്ച് ബന്ധപ്പെടാവുന്നതാണ്.

(വാട്‌സ്ആപ് ചെയ്യുകയോ വിളിക്കുകയോ ചെയ്യാം.)

1. അപര്‍ണ :09870363550 (തിരുവനന്തപുരം, കൊല്ലം)
2. അശ്വിന്‍ : 08376919750 ( പത്തനംതിട്ട, ആലപ്പുഴ)
3. റിസ്വാന്‍ : 09560111474 (തൃശൂര്‍, എറണാകുളം)
4.സുല്‍ത്താന : 08281365257 ( വയനാട്, ഇടുക്കി)
5. അഖില്‍ : 09656459770 (കണ്ണൂര്‍, മലപ്പുറം)
6. ഇമ : 09599746997 (കോഴിക്കോട്, പാലക്കാട്)
7. കാവേരി : 08010767983 (കോട്ടയം, കാസര്‍ഗോഡ്)

ഇ-മെയില്‍ വിലാസം : [email protected]
Facebook ID : http://facebook.com/YuvasamithyDelhiUnit
കൂടാതെ എസ്.എഫ്.ഐ ദല്‍ഹി സംസ്ഥാന ഘടകവും അഡ്മിഷന്‍ അസ്സിസ്റ്റന്‍സ് നടത്തുന്നുണ്ട് .
ഉഡ അറാശശൈീി െ2017 (https://www.facebook.com/DUAdmissions2017/ )
എന്ന ഫേസ്ബുക് പേജില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.

ഇത് കൂടാതെ മറ്റ് പല കൂട്ടായ്മകളും പ്രവര്‍ത്തിക്കുന്നു

Tagged with: