Categories

ദല്‍­ഹി സ്­കൂ­ളില്‍ വെ­ടി­വെപ്പ്; വി­ദ്യാര്‍­ഥി­ക്ക് പ­രിക്ക്

ന്യൂ­ദല്‍ഹി: ദ­ല്‍­ഹി­യില്‍ ഒ­മ്പ­താം ക്ലാ­സു­കാ­രന്‍ വി­ദ്യാര്‍­ഥി­ക്ക് നേ­രെ വെ­ടി­യു­തിര്‍­ത്തു. വി­ദ്യാര്‍­ഥി­കള്‍ ചേ­രി തി­ര­ഞ്ഞുണ്ടാ­യ സം­ഘര്‍­ഷ­ത്തി­ലാ­ണ് വെ­ടി­വെ­പ്പു­ണ്ടാ­യത്.

വീര്‍ച­ന്ദ അഗര്‍­വാള്‍ പ­ബ്ലി­ക് സ്­കൂ­ളി­ലാ­ണ് സം­ഭ­വം. എ­ട്ടാം ക്ലാ­സ് വി­ദ്യാര്‍­ഥിയായ ഗൗര­വ് യാ­ദ­വി­നാണ് വെ­ടി­യേ­റ്റ­ത്. 0.22 എ­യര്‍ പി­സ്റ്റള്‍ ഉ­പ­യോ­ഗി­ച്ചാ­ണ് വെ­ടി­യു­തിര്‍­ത്ത­ത്. സ്­കൂള്‍ പ്ലേ ഗ്രൗ­ണ്ടില്‍ വെ­ച്ചാ­ണ് കു­ട്ടി­കള്‍ ത­മ്മില്‍ സം­ഘര്‍­ഷ­മു­ണ്ടാ­യത്.

‘ ഞ­ങ്ങള്‍ ക്രിക്ക­റ്റ് ക­ളി­ച്ചു കൊ­ണ്ടി­രി­ക്കു­മ്പോള്‍ അ­വന്‍ ക­ല്ലെ­റി­യു­ക­യാ­യി­രുന്നു. ഇ­തെ തു­ടര്‍­ന്ന് വാ­ഗ്വാ­ദ­മു­ണ്ടായി. പെ­ട്ടെ­ന്ന് ത­ന്നെ അ­വന്‍ ബാ­ഗില്‍ നി­ന്ന് തോ­ക്കെ­ടു­ത്ത് വെ­ടി­യു­തിര്‍­ക്കു­ക­യാ­യി­രു­ന്നു’- ഒ­രു വി­ദ്യാര്‍­ഥി വ്യ­ക്ത­മാക്കി.

തോക്ക്, കത്തി, ശ­സ്­ത്ര­ക്രി­യാ ബ്ലേ­ഡ് തു­ട­ങ്ങി­യ ആ­യു­ധ­ങ്ങ­ളു­മാ­യി നി­രവ­ധി കു­ട്ടി­കള്‍ സ്­കൂ­ളി­ലെ­ത്തു­ന്നു­ണ്ടെ­ന്ന് മ­റ്റൊ­രു വി­ദ്യാര്‍­ഥി വ്യ­ക്ത­മാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.