എഡിറ്റര്‍
എഡിറ്റര്‍
പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതിന് പെണ്‍കുട്ടിയെ കൊലപ്പെടുത്തി
എഡിറ്റര്‍
Friday 23rd November 2012 10:20am

ന്യൂദല്‍ഹി: ദല്‍ഹിയില്‍ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത അമ്മയേയും മകളേയും ആക്രമിച്ച മധ്യവയസ്‌കന്‍ മകളെ കൊലപ്പെടുത്തി.

Ads By Google

വീടിന് മുന്നിലുള്ള വഴിയില്‍ മൂത്രമൊഴിച്ചയാളെ ചോദ്യം ചെയ്ത സദ്മണിയേയും മകള്‍ ബിന്നുവിനേയുമാണ(17) ജവേദ് എന്നയാള്‍ ആക്രമിച്ചത്.

ആക്രമത്തിനൊടുവില്‍ ബിന്നുവിനെ ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, ബുധനാഴ്ച്ച വൈകുന്നേരം സദ്മണിയുടെ വീടിന്റെ ഗെയ്റ്റിന് സമീപം മൂത്രമൊഴിച്ച ജാവേദിനെ ഇവര്‍ ചോദ്യം ചെയ്തു.

മറുപടിയായി ഇയാളില്‍ നിന്ന് ശകരാവര്‍ഷമായിരുന്നു ലഭിച്ചത്. തുടര്‍ന്ന് ബഹളം കേട്ടെത്തിയ ബിന്നുവിനേയും ഇയാള്‍ ശകാരിച്ചു. തുടര്‍ന്ന് ജാവേദ് കൈവശമുണ്ടായിരുന്ന തോക്കെടുത്ത് ഇരുവര്‍ക്കുമെതിരെ നിറയൊഴിക്കുകയായിരുന്നു.

ബിന്നു സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. സദ്മണിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജങ്പുര ഗവ.സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ബിന്നു.

ജാവേദിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Advertisement