ന്യൂദല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ദല്‍ഹിയിലെ വ്യോമഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. കഴിഞ്ഞ ദിവസം മൂടല്‍ മഞ്ഞ് ശക്തമായത് 266 സര്‍വ്വീസുകളെ ബാധിച്ചിരുന്നു.

ദുബായില്‍ നിന്നുള്ള കിങ്ഫിഷര്‍ വിമാനവും ജയ്പൂരിലേക്കും ചെന്നൈയില്‍ നിന്നുള്ള  കാര്‍ഗോവിമാനവും ദോഹ, അബുദാബി എന്നിവിടങ്ങളില്‍ നിന്നുള്ള ജെറ്റ് എയര്‍വെയ്‌സിന്റെ രണ്ട് വിമാനങ്ങളും  അഹമ്മദാബാദിലേക്കും വഴിതിരിച്ചുവിട്ടതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിമാനങ്ങള്‍ വഴിതിരിച്ചു വിടുന്നതും പല സര്‍വ്വീസുകളും റദ്ദാക്കുന്നതും യാത്രക്കാരെ വലച്ചിട്ടുണ്ട്.   ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ദൃശ്യപരിധി 50 മീറ്ററില്‍ താഴെയായതിനെ തുടര്‍ന്ന് 10 വിമാനസര്‍വീസുകള്‍ റദ്ദാക്കുകയും 75 സര്‍വീസുകളുടെ സമയക്രമം മാറ്റുകയും നാല് വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തിരുന്നു.

Malayalam News

Kerala News In English