എഡിറ്റര്‍
എഡിറ്റര്‍
കെജ്‌രിവാള്‍ സര്‍ക്കാരിനെതിരെ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ സമരത്തിന്
എഡിറ്റര്‍
Friday 24th January 2014 3:38pm

arvind-kejrival1

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ ദല്‍ഹി സെക്രട്ടറിയേറ്റ് ജീവനക്കാര്‍.

തങ്ങളുടെ തൊഴില്‍പരമായ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ശക്തമായ പ്രോക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് ജീവനക്കാര്‍ അറിയിച്ചു.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് ജീവനക്കാരുടെ തീരുമാനം.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കാണാന്‍ കഴിഞ്ഞ ദിവസം ജീവനക്കാര്‍ സമയം ചോദിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് അദ്ദേഹത്തെ കാണാന്‍ സാധിച്ചിരുന്നില്ല.

ആറാം ശബള കമ്മീഷന് ശുപാര്‍ശ ചെയ്യുക, തൊഴില്‍ കരാറുകള്‍ ക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്.

ഈ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിച്ചില്ലെങ്കില്‍ ഫെബ്രുവരി 11 മുതല്‍ സമരമാരംഭിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കെജ്‌രിവാള്‍ മനപൂര്‍വം തങ്ങളുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കുകയാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. കഴിഞ്ഞ ജനുവരി 16 ന് കോണ്‍ട്രാക്ട് ജീവനക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.

Advertisement