എഡിറ്റര്‍
എഡിറ്റര്‍
സര്‍ക്കാര്‍ സ്‌കൂളില്‍ വിതരണം ചെയ്ത ഉച്ചക്കഞ്ഞിയില്‍ ചത്ത എലി : 9 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
എഡിറ്റര്‍
Friday 17th February 2017 9:59am

ന്യൂദല്‍ഹി: ദല്‍ഹി ഗവര്‍മെന്റ് ബോയ്‌സ് സീനിയര്‍ സെക്കന്ററി സ്‌കൂളില്‍ വിതരണം ചെയ്ത ഉച്ചക്കഞ്ഞിയില്‍ ചത്ത എലി.

ഭക്ഷണം വിളമ്പിയ ഉടന്‍ തന്നെയാണ് ചത്ത എലിയെ കണ്ടത്. ഉടന്‍ തന്നെ ഭക്ഷണം കഴിച്ച ഒന്‍പത് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നാം ക്ലാസില്‍ പഠിക്കുന്ന ഒന്‍പത് വിദ്യാര്‍ത്ഥികളാണ് ഭക്ഷണം കഴിച്ചിരുന്നത്.


Dont Miss പളനിസ്വാമീ, താങ്കള്‍ ബംഗളൂരുവില്‍ നിന്നും നിയന്ത്രിക്കുന്ന റിമോര്‍ട്ട് കണ്‍ട്രോളര്‍ ആകരുത്: ഉപദേശവുമായി എം.കെ സ്റ്റാലിന്‍ 


ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളെ കണ്ടു. ഡോക്ടറുമായി സംസാരിച്ചെന്നും വിദ്യാര്‍ത്ഥികളുടെ ആരോഗ്യനിലയില്‍ കുഴപ്പമൊന്നുമില്ലെന്നും സിസോദിയ ട്വിറ്ററിലൂടെ വ്യക്തമാക്കി.

സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ ഭക്ഷണം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം സംഭവത്തില്‍ രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ദല്‍ഹി പൊലീസ് അറിയിച്ചു.

 

Advertisement