എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹി ‘ബലാത്സംഗ’ തലസ്ഥാനം: സ്ത്രീകള്‍ സ്വയംസുരക്ഷ ഉറപ്പാക്കണമെന്ന് ചൈന
എഡിറ്റര്‍
Saturday 9th February 2013 11:16am

ബെയ്ജിങ്: ദല്‍ഹിയില്‍ കഴിയുന്ന ചൈനക്കാര്‍ക്ക് പ്രത്യേകിച്ച് സത്രീകള്‍ക്ക് മുന്നറിയിപ്പ് നല്‍കി രംഗത്തെത്തുകയാണ് ചൈന. ദല്‍ഹി ബലാത്സംഗ നഗരമാണെന്നും സ്ത്രീകള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും ചൈന പറയുന്നു.

Ads By Google

ഈ ആഴ്ച ഒരു ചൈനീസ് യുവതി ബലാത്സംഗത്തിന് ഇരയായ പശ്ചാത്തലത്തിലാണ് ചൈനയുടെ പ്രതികരണം. സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയില്‍ കഴിയുന്ന ചൈനീസ് യുവതികള്‍ സ്വയസുരക്ഷ ഉറപ്പുവരുത്തണമെന്നും ഏതെങ്കിലും തരത്തിലുള്ള ആക്രമണ സാധ്യത ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ പോലീസുമായോ ചൈനീസ് എംബസിയുമായമോ ബന്ധപ്പെടണമെന്നും നിര്‍ദേശിക്കുന്നു.

ദല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ 23 കാരിയായ വിദ്യാര്‍ത്ഥിനി ക്രൂരബലാത്സംഗത്തിന് ഇരയായി മരണമടഞ്ഞത് ലോകത്തെ തന്നെ ഞെട്ടിപ്പിച്ചുവെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയില്‍ ബലാത്സംഗങ്ങള്‍ ഇപ്പോള്‍ ഒരു സാധാരണ സംഭവം മാത്രമാണ്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ബലാത്സംങ്ങള്‍ നടക്കുന്നത് ഇന്ത്യയിലായിരിക്കാനാണ് സാധ്യത.

ചൈനീസ് സ്ത്രീ ബലാത്സംഗത്തിന് ഇരയായ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനോടും ആഭ്യന്തരമന്ത്രാലയത്തോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനക്കാരായ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ ഇന്ത്യ അലംഭാവം കാണിക്കാന്‍ പാടില്ലെന്നും അവര്‍ നിര്‍ദേശിക്കുന്നു.

ഇത്തരം കാര്യങ്ങളില്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് കുറച്ചുകൂടി ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. സംരക്ഷണം ഉറപ്പുവരുത്തുകയും അത്തരത്തില്‍ പിടിക്കപ്പെടുന്ന കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കുന്നതിലൂടെയും മാത്രമേ സ്ത്രീകള്‍ക്കെതിരായ ഇത്തരം കുറ്റകൃത്യങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍ സാധിക്കുകയുള്ളൂവെന്നും ചൈനീസ് എംബസി റിപ്പോര്‍ട്ട് ചെയ്യുന്നു

Advertisement