എഡിറ്റര്‍
എഡിറ്റര്‍
ഓഡിറ്റിന് തയ്യാറാകാത്ത വൈദ്യുത കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കും: ലഫ്റ്റനന്റ് ഗവര്‍ണര്‍
എഡിറ്റര്‍
Monday 6th January 2014 3:43pm

kejrival--with-petitioners

ന്യൂദല്‍ഹി: സി.എ.ജിക്ക് മുമ്പാകെ ഓഡിറ്റിന് തയ്യാറാകാത്ത വൈദ്യുത കമ്പനികളുടെ ലൈസന്‍സ് ##കെജ്‌രിവാള്‍ സര്‍ക്കാര്‍ റദ്ദാക്കുമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് മുന്നറിയിപ്പുനല്‍കി.

സ്വകാര്യ കമ്പനികളുടെ ഓഡിറ്റ് നടത്താന്‍ സി.എ.ജിക്ക് അധികാരമില്ലെന്ന് തലസ്ഥാനത്തെ പ്രധാന മൂന്ന് വൈദ്യുത കമ്പനികള്‍ പ്രസ്താവിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ടെലികോം കമ്പനികളുടെ ഓഡിറ്റ് നടത്താന്‍ സി.എ.ജിക്ക് അധികാരം നല്‍കിക്കൊണ്ട് ഇന്ന് ദല്‍ഹി ഹൈക്കോടതി വിധി വന്നതോടെ വൈദ്യുത കമ്പനികളുടെ വാദവും ദുര്‍ബലമായിരിക്കുകയാണ്.

‘ദല്‍ഹിയിലെ വൈദ്യുത കമ്പനികള്‍ സ്വകാര്യവല്‍ക്കരിച്ചതുമുതലുള്ള ഓഡിറ്റ് നടത്തേണ്ടതുണ്ട്. ഓഡിറ്റുമായി സഹകരിക്കാത്ത കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ സര്‍ക്കാരിനു അധികാരമുണ്ട്.’ ദല്‍ഹി നിയമസഭയെ അഭിസംബോധന ചെയ്തുകൊണ്ട് നജീബ് പറഞ്ഞു.

ദല്‍ഹിയില്‍ വൈദ്യുതി വിതരണം സ്വകാര്യ വല്‍ക്കരിച്ചത് 2002 ലായിരുന്നു. ദല്‍ഹിയില്‍ വൈദ്യുതി നിരക്ക് പകുതി കുറക്കുമെന്നും വൈദ്യുത കമ്പനികള്‍ അമിത ചാര്‍ജാണ് ഈടാക്കുന്നതെന്നും കെജ്‌രിവാള്‍ പ്രസ്താവിച്ചിരുന്നു.

കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാര്‍ വൈദ്യുത കമ്പനികളുമായി രഹസ്യധാരണ ഉണ്ടാക്കി ജനങ്ങളെ കൊള്ളയടിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Advertisement