എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹി തിരഞ്ഞെടുപ്പ്: 129 സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസില്‍പ്പെട്ടവര്‍
എഡിറ്റര്‍
Tuesday 26th November 2013 11:34pm

part2

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ 129 സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസുകളില്‍പ്പെട്ടവര്‍ എന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍ ഡേമോക്രാറ്റിക് റിഫോര്‍മ്‌സ്, ദല്‍ഹി ഇലക്ഷന്‍ വാച്ച് എന്നിവയുടെ പഠനത്തിലാണ് പ്രസ്തുത റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

2008 ല്‍ 790 സ്ഥാനാര്‍ത്ഥികളില്‍ 111 പേര്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരായിരുന്നെങ്കില്‍ 2013 ആയപ്പോഴേക്കും അത് 729 സ്ഥാനാര്‍ത്ഥികളില്‍ 129 പേര്‍ എന്ന നിലയിലേക്കെത്തിയിരിക്കുകയാണ്.

129 ക്രിമിനല്‍ സ്ഥാനാര്‍ത്ഥികളില്‍ 93 പേരും കൊലപാതകം, കൂട്ടക്കവര്‍ച്ച, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം എന്നിങ്ങനെയുള്ള ഗുരുതര കുറ്റകൃത്യങ്ങളില്‍പ്പെട്ടവരാണ്.

കണക്കുകള്‍ പ്രകാരം ക്രിമിനല്‍ കേസുകള്‍ ചുമത്തപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ ഏറ്റവും കൂടുതലുള്ളത് ബി.ജെ.പി യിലാണ്.  ബി.ജെ.പി യുടെ 68 സ്ഥാനാര്‍ത്ഥികളില്‍ 31 പേരും ക്രിമനല്‍ കേസ് ചുമത്തപ്പെട്ടവരാണ്.

കോണ്‍ഗ്രസിലെ 70 സ്ഥാനാര്‍ത്ഥികളില്‍ 15 പേരും ബി.എസ്.പി യുടെ 67 സ്ഥാനാര്‍ത്ഥികളില്‍ 14 പേരും ആം ആദ്മി പാര്‍ട്ടിയുടെ 70 സ്ഥാനാര്‍ത്ഥികളില്‍ 5 പേരും ക്രമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരാണ്.

ക്രിമിനല്‍ കുറ്റം ചുമത്തിയ മറ്റ് 64 സ്ഥാനാര്‍ത്ഥികള്‍ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥികളും ചെറിയ പാര്‍ട്ടിയില്‍ നിന്നുള്ളവരുമാണ്.

Advertisement